
തിരൂര്‍: മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരങ്ങളായ നാല് പേര്‍ കസ്റ്റഡിയില്‍. തിരൂര്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലയ്ക്ക് പിന്നില്‍ പണത്തെച്ചൊലിയുള്ള തര്‍ക്കമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇന്നലെ രാത്രിയായിരുന്നു തിരൂര്‍ കട്ടിളപ്പള്ളി സ്വദേശി തുഫൈല്‍ കൊല്ലപ്പെട്ടത്. നാല് പേര്‍ ചേര്‍ന്ന് തുഫൈലിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കൊല നടത്തിയത് സഹോദരങ്ങളാണെന്ന് പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുഫൈലിന്റെ സുഹൃത്തിന് പ്രതികള്‍ പണം നല്‍കാനുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുഫൈലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നത്. പ്രതികളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും.
തുഫൈലിന്റെ മൃതദേഹം നിലവില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights- Four brothers in police custody over malappuram murder case