ക്രിക്കറ്ററായി നിങ്ങൾ ജീവിക്കുന്നത് ഇത്തരം കളികൾക്ക് വേണ്ടിയാണ്; ഓവലിൽ ബുംറ കളിക്കണമെന്ന് മുൻ ഇംഗ്ലണ്ട് താരം

അവസാന ടെസ്റ്റില്‍ ബുംറ ഇറങ്ങില്ലെന്നാണ് റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്

dot image

ഓവലിൽ ആൻഡേഴ്‌സൺ-സച്ചിൻ ട്രോഫി പരമ്പരയുടെ അവസാന മത്സരത്തിനായി അരങ്ങ് ഒരുങ്ങുകയാണ്. നാല് മത്സരങ്ങൾക്ക് ശേഷവു പരമ്പരയിലെ വിജയികളില്ലാത്തതിനാൽ അവസാന മത്സരം ഇരു ടീമുകൾക്കും തുല്യ പ്രധാനമാണ്. ഇംഗ്ലണ്ടിന് സമനില നേടിയാൽ പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 2-1 എന്ന നിലയിൽ ഇന്ത്യ മുന്നിട്ടു നിൽക്കുകയാണ് നിലവിൽ.

ഓവലിൽ നടക്കുന്ന കലാശപ്പോരിൽ സൂപ്പർതാരം ജസ്പ്രീത് ബുംറ കളിക്കണമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്ററായ നിക്ക് കോംപ്റ്റൺ. താരം കളിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ ക്രിക്കറ്ററെന്ന നിലക്ക് ഇത്തരം പ്രാധാന്യത്തമുള്ള മത്സങ്ങളിൽ കളിക്കുന്നതിനാണ ജീവിക്കുന്നത് തന്നെയെന്ന് കോംപ്റ്റൺ പറയുന്നു.

'ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള മത്സരമല്ലെ ഇത്? അതിൽ കളിക്കാതെ നിങ്ങൾ എന്തിന് വേണ്ടിയാണ് മാറ്റിവെക്കുന്നത്. അവൻ എന്ത് ചികിത്സ വേണമെങ്കിലും എടുക്കട്ടെ എന്നിട്ട് ഈ മത്സരത്തിൽ ഇറങ്ങണം.

അവന്റെ ഇഷ്ടമാണ് അത്. ബുംറക്ക് പരിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും വേദനയോ ക്ഷീണമോ ആകാം. പക്ഷെ ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ഇതുപോലത്തെ സാഹചര്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത്. ഇംഗ്ലണ്ടിൽ എത്ര അഞ്ച് ടെസ്റ്റ് മത്സര പരമ്പര നിങ്ങൾക്ക് കളിക്കാൻ സാധിക്കും? പരിക്കിന്റെ ചരിത്രം വെച്ച് ഇത് ബുംറയുടെ അവസാന അവസരമായിരിക്കും,' അദ്ദേഹം പറഞ്ഞു.

എഡ്ജാബ്‌സറ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ നിന്നും ബുംറ വിട്ടുനിന്നിരുന്നു. നാല് മത്സരങ്ങളിൽ നിന്നും മൂന്നെണ്ണത്തിലും കളിച്ച ബുംറ 14 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇന്ത്യക്ക് ബുംറയെ ആവശ്യമുണ്ടെന്നും നിക്ക് കോംപ്ടൺ പറയുന്നു. ഇംഗ്ലണ്ടിൽ പുതിയ ക്യാപ്റ്റനും കോച്ചിനും കീഴിൽ ഒരു പരമ്പര 2-2 എന്ന നിലയിൽ സമനിലയാക്കിയാൽ അത് വലിയ കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- Nick Compton says Jasprit Bumrah needs to play fifth test for India

dot image
To advertise here,contact us
dot image