
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിനിടെ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുൻ നായകൻ കപിൽ ദേവ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആണോ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണോ മികച്ച ഓൾ റൗണ്ടർ എന്ന ചോദ്യത്തിനാണ് കപിൽ ദേവ് മറുപടി നൽകിയിരിക്കുന്നത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറല്ലെന്ന് കപില്‍ ദേവ് പറഞ്ഞു. താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ടീമിന് വേണ്ടി കളത്തിലുണ്ടാക്കുന്ന ഇമ്പാക്റ്റിൻറെ കാര്യത്തിലും സ്ഥിരതയുടെ കാര്യത്തിലും ജഡേജ മുന്നിട്ട് നിൽക്കുന്നുവെന്ന് കപിൽ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ സമീപകാലത്തെ ഏറ്റവും സ്വാധീനമുള്ള ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായ ബെന്‍ സ്റ്റോക്‌സ്, മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 7000 റണ്‍സും 200 വിക്കറ്റും നേടിയ മൂന്നാമത്തെ മാത്രം താരമാകാനും സ്റ്റോക്സിന് കഴിഞ്ഞിരുന്നു. എന്നാല്‍ കപില്‍ ദേവ് പറയുന്നത്, സ്റ്റോക്‌സിനേക്കാൾ മികച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് എന്നതാണ്. ടെസ്റ്റിൽ 3697 റണ്‍സും 326 വിക്കറ്റുകളും ജഡേജയുടെ പേരിലുണ്ട്.
Content Highlights: Stokes or Jadeja is the better all-rounder; Kapil Dev shares his opinion