
മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ബെൻ സ്റ്റോക്സിന് അഞ്ചുവിക്കറ്റ്. ബെൻ സ്റ്റോക്സിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ ഇന്ത്യൻ മധ്യനിര തകർന്നു. നിലവിൽ 112.3 ഓവർ പിന്നിടുമ്പോൾ 349 റൺസിന് ഒമ്പത് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
ഇന്നലെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയിലായിരുന്നു. മാഞ്ചസ്റ്ററില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിരുന്നു. എന്നാൽ ഇന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു. 54 റൺസ് നേടിയ റിഷഭ് പന്തും 41 റൺസ് നേടിയ ശാർദൂൽ താക്കൂറും മാത്രമാണ് പിടിച്ചുനിന്നത്.
ഇന്നലെ യശ്വസി ജയ്‌സ്വാളിന്റെയും സായ് സുദർശന്റെയും അർധ സെഞ്ച്വറിയുടെയും കെ എൽ രാഹുലിന്റെ 46 റൺസിന്റെയും മികവിലാണ് മികച്ച സ്കോറിലേക്ക് നീങ്ങിയത്. എന്നാൽ ആ ഒഴുക്ക് നിലനിർത്താൻ മറ്റ് താരങ്ങൾക്കായില്ല.
Content Highlights:Ben Stokes takes five wickets; India collapse on second day