ഇന്നും ഓട്ടക്കൈ തന്നെ! കമ്രാന്‍ അക്മലിനെ ട്രോളി സോഷ്യല്‍ മീഡിയ, വീഡിയോ

പാകിസ്താന്‍ ദേശീയ ടീമില്‍ സജീവമായിരുന്ന കാലത്തും വിക്കറ്റിന് പിന്നിലെ ഫ്‌ളോപ്പ് ഷോയുടെ പേരില്‍ അക്മല്‍ ഏറെ പഴികേട്ടിരുന്നു

dot image

പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ ട്രോളി സോഷ്യല്‍ മീഡിയ. വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി20 ടൂര്‍ണമെന്റില്‍ പാകിസ്താന്റെ വിക്കറ്റിന് പിന്നില്‍ മോശം പ്രകടനം പുറത്തെടുത്തതോടെയാണ് താരം ആരാധകരുടെ പരിഹാസത്തിന് പാത്രമായത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ചാംപ്യന്‍സിനെതിരെ പാകിസ്താന്‍ ചാംപ്യന്‍സ് അഞ്ച് റണ്‍സിന് വിജയിച്ചിരുന്നു. അതേ സമയം കമ്രാന്‍ ഏറെ പഴികേട്ടു.

പാകിസ്താന്റെ ദേശീയ ടീമില്‍ സജീവമായിരുന്ന കാലത്തും അക്മലിന് വിക്കറ്റിന് പിന്നിലെ ഫ്‌ളോപ്പ് ഷോയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പല നിര്‍ണായക മത്സരങ്ങളിലും അനായാസ ക്യാച്ചുകളും സ്റ്റംപിങ് അവസരങ്ങളും അക്മല്‍ പാഴാക്കി.

ഇപ്പോഴിതാ തന്റെ 'ഫ്‌ളോപ്പ് ഷോ' തുടരുകയാണ് അക്മല്‍. ഇംഗ്ലണ്ട് ചാംപ്യന്‍സ് താരം ഫില്‍ മസ്റ്റാര്‍ഡിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ലഭിച്ച അവസരം അക്മല്‍ പാഴാക്കിയതാണ് ട്രോളുകള്‍ക്ക് വഴിയൊരുക്കിയത്. ഷൊയ്ബ് മാലിക്കിന്റെ പന്തില്‍ ഫ്രണ്ട് ഫൂട്ടിലിറങ്ങി കൂറ്റനടിക്ക് ശ്രമിച്ച മസ്റ്റാര്‍ഡിന് പന്ത് കണക്ട് ചെയ്യാനായില്ല. അനായാസ സ്റ്റംപിംഗിനുള്ള അവസരമായിരുന്നെങ്കിലും പന്ത് കളക്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ട കമ്രാന്‍ സ്റ്റംപിങ് അവസരം നഷ്ടമാക്കി.

മത്സരത്തില്‍ മസ്റ്റാര്‍ഡ് 51 പന്തില്‍ 58 റണ്‍സടിച്ചാണ് പുറത്തായത്. എന്നാല്‍ ഇംഗ്ലണ്ട് ചാംപ്യന്‍സ് അഞ്ച് റണ്‍സിന് പരാജയം ഏറ്റുവാങ്ങി. പാകിസ്താന്റെ വിജയത്തിന് ശേഷവും കമ്രാനെതിരായ ട്രോളുകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ. 'അന്നും ഇന്നും എപ്പോഴും', 'ഇതുവരെ എന്താണോ നന്നായി ചെയ്തിരുന്നത് അക്മല്‍ അതുതന്നെയാണ് തുടരുന്നത്', എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

C

Content Highlights: Kamran Akmal Memes Viral After Pakistan Star's Blooper In World Championship Of Legends

dot image
To advertise here,contact us
dot image