ക്യാപ്റ്റന്റെ ഇന്നിങ്സ് രക്ഷിച്ചു; ഇന്ത്യയ്ക്കെതിരെ സമനില പിടിച്ച് ഇം​ഗ്ലണ്ട് യുവനിര

നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ് ഇന്ത്യൻ യുവനിര നാലാം ദിവസം ബാറ്റിങ് ആരംഭിച്ചത്

dot image

ഇന്ത്യ അണ്ടർ 19 ടീമിനെതിരായ ആദ്യ യൂത്ത് ക്രിക്കറ്റ് ടെസ്റ്റിൽ സമനില പിടിച്ച് ഇം​ഗ്ലണ്ട് യുവനിര. നാലാം ദിവസം രണ്ടാം ഇന്നിങ്സിൽ 350 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇം​ഗ്ലണ്ട് യുവനിര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്തു. 112 റൺസെടുത്ത ക്യാപ്റ്റൻ ഹംസ ഷെയ്ക്കിന്റെ ഇന്നിങ്സാണ് ഇം​ഗ്ലണ്ട് യുവനിരയ്ക്ക് തുണയായത്. സ്കോർ ഇന്ത്യ അണ്ടർ 19 ടീം ഒന്നാം ഇന്നിങ്സിൽ 540, ഇം​ഗ്ലണ്ട് അണ്ടർ 19 ടീം ആദ്യ ഇന്നിങ്സിൽ 439. ഇന്ത്യ അണ്ടർ 19 ടീം രണ്ടാം ഇന്നിങ്സിൽ 248, ഇം​ഗ്ലണ്ട് അണ്ടർ 19 ടീം രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 270.

നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ് ഇന്ത്യൻ യുവനിര നാലാം ദിവസം ബാറ്റിങ് ആരംഭിച്ചത്. 63 റൺസെടുത്ത വിഹാൻ മൽഹോത്ര, 53 റൺസെടുത്ത ആർഎസ് അംബരീഷ്, 56 റൺസെടുത്ത വൈഭവ് സൂര്യവംശി എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ​ഗുണമായത്. ഇം​ഗ്ലണ്ടിനായി ആർച്ചി വോൺ ആറ് വിക്കറ്റുകൾ വീഴ്ത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇം​ഗ്ലണ്ട് യുവനിരയിൽ 112 റൺസെടുത്ത ക്യാപ്റ്റൻ ഹംസ ഷെയ്ക്കാണ് ടോപ് സ്കോറർ. ബെൻ മയേഴ്സ് 51 റൺസും തോമസ് റ്യൂ 50 റൺസും നേടി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 540 റൺസ് നേടിയിരുന്നു. ആയൂഷ് മാത്ര 102 റൺസെടുത്ത് ഇന്ത്യൻ നിരയുടെ ടോപ് സ്കോററായി. അഭി​ഗ്യാൻ കുണ്ടു 90 റൺസും രാഹുൽ കുമാർ 85 റൺസും ആർ എസ് അംബരീഷ് 85 റൺസും വിഹാൻ മൽഹോത്ര 67 റൺസും സംഭാവന ചെയ്തു.

ആദ്യ ഇന്നിങ്സിൽ 439 റൺസെന്ന സ്കോറിലെത്താൻ ഇം​ഗ്ലണ്ട് യുവനിരയ്ക്ക് സാധിച്ചു. 93 റൺസെടുത്ത റോക്കി ഫ്ലിന്റോഫ്, 84 റൺസെടുത്ത ക്യാപ്റ്റൻ ഹംസ ഷെയ്ക്ക്, 59 റൺസെടുത്ത എകാൻഷ് സിങ്, 50 റൺസെടുത്ത റാഫീ അൽബെർട്ട് എന്നിവരുടെ പ്രകടനമാണ് ഇം​ഗ്ലണ്ടിന് ​ഗുണം ചെയ്തത്.

Content Highlights: England and India First Youth test ended in draw

dot image
To advertise here,contact us
dot image