
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത്. താരം ഐപിഎല്ലിന്റെ അടുത്ത സീസണിൽ രാജസ്ഥാൻ വിട്ട് പുതിയ ടീമിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറാനുള്ള സാധ്യതയാണ് ഏറ്റവും ശക്തമായുള്ളത്.
ഐപിഎല്ലിൽ തന്റെ ഭാവിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലും അവധിക്കാലം ആസ്വദിക്കുന്ന തിരക്കിലാണ് ഈ മലയാളി താരം. തിരക്കേറിയ അടുത്ത സീസണ് മുൻപ് വീണുകിട്ടിയ അവധിക്കാലം അമേരിക്കയിലാണ് സഞ്ജു ആഘോഷിക്കുന്നത്. അമേരിക്കയിൽ ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രങ്ങളെല്ലാം സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
സഞ്ജുവിന്റെ മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാവുന്നത്. കാലിഫോർണിയയിൽ കുട്ടി ക്രിക്കറ്റർമാർക്ക് ഒപ്പമുള്ള ചിത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. 'ഇന്ന് കുറച്ച് പുതിയ കൊച്ചുകൂട്ടുകാരെ കിട്ടി' എന്ന ക്യാപ്ഷനോടെയാണ് സഞ്ജു ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. കുട്ടികൾ ക്രിക്കറ്റ് സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയിലെ ഒരു ക്രിക്കറ്റ് പരിശീലന മൈതാനത്ത് നിന്നെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് കരുതുന്നത്.
Sanju Samson enjoying with Kids.😍 pic.twitter.com/XNDmct3lHE
— Sachin Maheshwari (@Sachin_Gandhi7) June 18, 2025
Content Highlights: Sanju Samson Instagram Story about his 'young friends'