
ഐപിഎല്ലില്‍ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും. നിര്‍ണായക ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
🚨 Toss 🚨@PunjabKingsIPL won the toss and elected to bowl first against @mipaltan in #Qualifier2
— IndianPremierLeague (@IPL) June 1, 2025
Updates ▶️ https://t.co/vIzPVlDqoC#TATAIPL | #PBKSvMI | #TheLastMile pic.twitter.com/l3PcmZvc9Y
നോക്കൗട്ട് മത്സരമായതിനാല്‍ തോല്‍ക്കുന്ന ടീം പുറത്തുപോകും. നിര്‍ണായക മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. മുംബൈ ടീമില്‍ റിച്ചാര്‍ഡ് ഗ്ലീസണ് പകരം റീസ് ടോപ്ലി ടീമിലെത്തി. പഞ്ചാബ് ഇലവനില്‍ യുസ്‌വേന്ദ്ര ചഹല്‍ തിരിച്ചെത്തി.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ്, നമൻ ധിർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാജ് അംഗദ് ബാവ, മിച്ചൽ സാൻ്റ്നർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംമ്ര, റീസ് ടോപ്ലി.
The playing XIs are in for the big IPL 2025 Qualifier 2 clash between PBKS and MI at the Narendra Modi Stadium! 🙌🏆#IPL2025 #PBKSvsMI #Sportskeeda pic.twitter.com/7KwWadwTzF
— Sportskeeda (@Sportskeeda) June 1, 2025
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി, വൈശാഖ് വിജയകുമാർ, കൈൽ ജാമിസൺ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.
Content Highlights: MI vs PBKS, IPL 2025 Qualifier 2: Punjab Kings opt to bowl first against Mumbai Indians