SRHന്റെ റെക്കോർഡ് തകരാൻ 10 ദിവസം വേണ്ടിവന്നില്ല; ഏകാനയുടെ സ്വഭാവം മാറുന്നു

സാധാരണയായി ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് പരമാവധി 180 റൺസാണ് ഏകാനയിൽ നേടാൻ സാധിക്കാറുള്ളത്

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ റെക്കോർഡ് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് ജയിച്ച റെക്കോർഡാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ ലഖ്നൗ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം എട്ട് പന്തും ആറ് വിക്കറ്റും ബാക്കിയാക്കി റോയൽ ചലഞ്ചേഴ്സ് മറികടന്നു. മെയ് 19ന് ഇതേ സ്റ്റേഡിയത്തിൽ ലഖ്നൗ ഉയർത്തിയ 206 റൺസിന്റെ വിജയലക്ഷ്യം സൺറൈസേഴ്സ് ഹൈദരാബാദും മറികടന്നിരുന്നു. വെറും എട്ട് ദിവസത്തിന്റെ വ്യത്യാസത്തിലാണ് സൺറൈസേഴ്സിന്റെ റെക്കോർഡ് റോയൽ ചലഞ്ചേഴ്സ് പഴങ്കഥയാക്കിയത്.

അതിനിടെ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിന്റെ പൊതുസ്വഭാവത്തിൽ മാറ്റം വരുകയാണെന്ന സൂചനകളും ലഭിക്കുന്നു. സാധാരണയായി ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് പരമാവധി 180 റൺസാണ് ഏകാനയിൽ നേടാൻ സാധിക്കാറുള്ളത്. എന്നാൽ ഇത്തവണ ഏകാനയിൽ നടന്ന അവസാന മൂന്ന് മത്സരങ്ങളിലും സ്കോർ 200 കടന്നു. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് രണ്ട് ടീമുകൾക്കും 200 റൺസ് കടക്കാൻ സാധിക്കാതിരുന്നത്.

ഏകാനയിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ആറ് വിക്കറ്റിന് 231 റൺസെടുത്തു. റോയൽ‌ ചലഞ്ചേഴ്സിന്റെ മറുപടി 18.5 ഓവറിൽ 189 റൺസിൽ അവസാനിച്ചു.

Content Highlights: Highest successful chase in T20s Ekana, RCB rewritten SRH's record 

dot image
To advertise here,contact us
dot image