'ആ ഡീല്‍ ഓകെ അല്ലെന്ന് പറഞ്ഞുകാണും'; ഫീല്‍ഡിങ്ങിനിടെ ശ്രേയസും ആകാശും തമ്മില്‍ 'വന്‍ ചര്‍ച്ച', ട്രോള്‍

വൈറലായ ദൃശ്യങ്ങള്‍ക്ക് താഴെ ആരാധകര്‍ രസകരമായ വ്യാഖ്യാനങ്ങളാണ് നല്‍കിയത്

dot image

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തിനിടെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മുംബൈ ടീം ഉടമ ആകാശ് അംബാനിയും തമ്മില്‍ 'വന്‍ ചര്‍ച്ച'. പഞ്ചാബിന്റെ ഫീല്‍ഡിങ്ങിനിടെയായിരുന്നു സംഭവം. ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസും ഡഗ്ഗൗട്ടിലിരിക്കുകയായിരുന്ന ആകാശും തമ്മില്‍ ചര്‍ച്ച നടന്നത്.

ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലായിരുന്നു പഞ്ചാബ്-മുംബൈ മത്സരം. മുംബൈയുടെ മത്സരങ്ങളില്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ടീം ഉമകളായ നിത അംബാനിയും ആകാശ് അംബാനിയും സാധാരണ ഇരിക്കാറുള്ളത്. ജയ്പൂരിലെ സ്റ്റേഡിയത്തിലും ഗ്രൗണ്ടിനരികെയാണ് ആകാശ് ഇരുന്നത്. അതിനിടെയാണ് ശ്രേയസുമായുള്ള ചര്‍ച്ച.

മത്സരത്തില്‍ മുംബൈ ബാറ്റിങ്ങിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. ക്രീസില്‍ ഈ സമയത്ത് സൂര്യകുമാര്‍ യാദവാണ് മുംബൈയ്ക്ക് വേണ്ടി ബാറ്റ് ചെയ്തത്. അതിനിടെയാണ് ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ക്ക് മീതെയായി താഴ്ന്നുനിന്ന് ശ്രേയസ് അയ്യര്‍ ആകാശ് അംബാനിയോടു സംസാരിച്ചത്. ഇതിന്റെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

എന്താണ് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തത് എന്നതു വ്യക്തമല്ല. എങ്കിലും വൈറലായ ദൃശ്യങ്ങള്‍ക്ക് താഴെ ആരാധകര്‍ രസകരമായ വ്യാഖ്യാനങ്ങളാണ് നല്‍കിയത്. മത്സരത്തിനിടെ പഞ്ചാബ് ക്യാപ്റ്റനെ ആകാശ് അംബാനി വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള ട്രോളുകളാണ് കൂടുതലും പ്രചരിക്കുന്നത്. ആകാശ് അംബാനി മുന്നോട്ടു വച്ച ഓഫര്‍ ശ്രേയസിന് സ്വീകാര്യമായില്ലെന്ന് തോന്നുന്നു എന്നായിരുന്നു ഒരു ആരാധകന്‍ ചിത്രത്തിനു നല്‍കിയ കുറിപ്പ്.

അതേസമയം മത്സരത്തില്‍ പഞ്ചാബിന് മുന്നില്‍ ഏഴ് വിക്കറ്റിന് മുംബൈ അടിയറവ് പറയുകയാണ് ചെയ്തത്. മുംബൈയെ പരാജയപ്പെടുത്തി ശ്രേയസ് അയ്യരും സംഘവും ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പഞ്ചാബ് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ എത്തുന്നത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പോരാട്ടം കളിക്കണം.

Content Highlights: Shreyas Iyer's Mid-Innings Chat With MI Owner Akash Ambani Goes Viral

dot image
To advertise here,contact us
dot image