ആഭ്യന്തര ക്രിക്കറ്റിലെ ഹീറോ; ദേശീയ ടീമിൽ അവസരം ലഭിച്ചില്ല; ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഗുജറാത്ത് താരം

ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിനെതിരെ 148 റൺസുമായി തിളങ്ങിയിരുന്നു

dot image

ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പ്രിയങ്ക് പാഞ്ചൽ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗുജറാത്തിനായി കൂടുതൽ സെഞ്ചറി നേടിയ താരം 35-ാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിനെതിരെ 148 റൺസുമായി തിളങ്ങിയിരുന്നു. താരത്തിന്റെ കരിയറിലെ അവസാന മത്സരവും ഇതാണ്. 2016–17 സീസണിൽ ഗുജറാത്ത് ആദ്യ രഞ്ജി കിരീടം വിജയിക്കുമ്പോൾ 1310 റൺസുമായി ടീമിന്റെ ടോപ് സ്കോററായിരുന്നു പാഞ്ചൽ.

ഫസ്റ്റ് ക്ലാസിൽ 127 മത്സരങ്ങളിൽനിന്ന് 29 സെഞ്ചറികളും 34 അർധ സെഞ്ചറികളുമുൾപ്പടെ 8856 റൺസ് നേടിയിട്ടുണ്ട്. ലിസ്റ്റ് എയിൽ 97 കളികളിൽനിന്ന് 21 അർധ സെഞ്ചറികളും എട്ട് സെഞ്ചറികളും അടക്കം 3672 റൺസും സ്കോർ ചെയ്തു. ഇന്ത്യ എ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും സീനിയർ ടീമിലും ഇന്ത്യൻ പ്രീമിയർ ലീഗിലും താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടില്ല.

Content Highlights: Priyank Panchal announces retirement from first-class cricket

dot image
To advertise here,contact us
dot image