പഞ്ചാബിനെതിരെയുള്ള മത്സരവും ഉപേക്ഷിച്ചു; ഡൽഹിയുടെ പ്ലേ ഓഫ് തുലാസിൽ

ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിൽ.

dot image

പഞ്ചാബ് കിങ്സിനെതിരായ ഇന്നലത്തെ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിൽ. ഇന്ത്യ-പാകിസ്താൻ സംഘർഷം മൂലമാണ് ഇന്നലെ മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ ഡല്‍ഹി അഞ്ചാമതാണ്. 12 മത്സരങ്ങളില്‍ 16 പോയിന്റാണ് പഞ്ചാബിനുള്ളത്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റാണുള്ളത്.

ഗുജറാത്ത്, മുംബൈ എന്നീ ടീമുകളുമായാണ് ഇനി ഡൽഹിക്ക് മത്സരങ്ങളുള്ളത്. സീസണിലെ മികച്ച രണ്ട് ടീമുകളാണ് ഇവ. ഈ രണ്ട് മത്സരം വലിയ മാർജിനിൽ ജയിക്കുകയും മറ്റ് ടീമുകൾ തോൽക്കുകയും ചെയ്താലേ പ്ലേ ഓഫിലേക്ക് കയറാനാകൂ. നിലവിൽ 16 പോക്കിനുള്ള ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. 14 പോയിന്റുള്ള മുംബൈ ആണ് നാലാം സ്ഥാനത്ത്.

Content Highlights:Match against Punjab also abandoned; Delhi's play-offs in the balance

dot image
To advertise here,contact us
dot image