ദിവസവും അഞ്ച് ലിറ്റര്‍ പാല് കുടിക്കാറുണ്ടോ?; ഒടുവിൽ ആ കഥയ്ക്ക് ഉത്തരം നൽകി ധോണി

ഒരു കാലത്ത് ക്രിക്കറ്റ് ലോകത്ത് ചൂടപ്പം പോലെ പ്രചരിച്ചിരുന്ന ഒന്നായിരുന്നു മഹേന്ദ്ര സിംഗ് ധോണി ദിവസവും അഞ്ച് ലിറ്റര്‍ പാല് കുടിക്കുമെന്നത്.

ദിവസവും അഞ്ച് ലിറ്റര്‍ പാല് കുടിക്കാറുണ്ടോ?; ഒടുവിൽ ആ കഥയ്ക്ക് ഉത്തരം നൽകി ധോണി
dot image

ഒരു കാലത്ത് ക്രിക്കറ്റ് ലോകത്ത് ചൂടപ്പം പോലെ പ്രചരിച്ചിരുന്ന ഒന്നായിരുന്നു മഹേന്ദ്ര സിംഗ് ധോണി ദിവസവും അഞ്ച് ലിറ്റര്‍ പാല് കുടിക്കുമെന്നത്. ധോണിയെന്ന നീളമുടിക്കാരൻ പയ്യന്റെ കൈക്കരുത്ത് ബോളർമാർ അറിഞ്ഞുതുടങ്ങിയ സമയം കൂടിയായിരുന്നു അത്. അനായാസം ബോളർമാരെ തലങ്ങും വിലങ്ങും സിക്‌സറുകൾ പറത്തിയിരുന്ന ധോണിയുടെ ഹെലികോപ്റ്റർ സിക്സറിന് പിന്നിലെ രഹസ്യം ദിവസവും കുടിക്കുന്ന അഞ്ച് ലിറ്റര്‍ പാലാണെന്നും ഗോസിപ്പുണ്ടായിരുന്നു.

എന്നാൽ ഇതിന് പിന്നിലെ സത്യാവാസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ധോണി. ഒരു ഒരു പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ധോണിയുടെ ഈ വെളിപ്പെടുത്തൽ. തന്നെക്കുറിച്ച് പ്രചരിച്ച കെട്ടുകഥകളില്‍ ഏറ്റവും രസകരമായി തോന്നിയത് എന്താണെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

ഒരു സാധാരണ മനുഷ്യന് ഒരു ദിവസം അഞ്ച് ലിറ്റര്‍ പാല്‍ കുടിക്കുക അസാധ്യമാണെന്നായിരുന്നു ധോണിയുടെ മറുപടി. ഒരു പക്ഷെ ഞാന്‍ ഒരു ലിറ്റര്‍ പാലൊക്കെ കുടിച്ചിരിക്കാം. എന്നാല്‍ അ‍ഞ്ച് ലിറ്ററൊക്കെ കുറച്ച് ഓവറല്ലേ എന്നായിരുന്നു ധോണിയുടെ മറുപടി. വാഷിംഗ് മെഷിനില്‍ ലസ്സി ഉണ്ടാക്കാറുണ്ടെന്ന കഥയും ധോണി നിഷേധിച്ചു.

Content Highlights: MS Dhoni on long-standing rumour that he drinks five litres of milk

dot image
To advertise here,contact us
dot image