
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് വൻ തുക പിഴ ചുമത്തി ബിസിസിഐ. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീയുടെ 25 ശതമാനമാണ് മുനാഫ് പട്ടേലിന് മേൽ പിഴ ചുമത്തിയത്.
മത്സരത്തിൽ രാജസ്ഥാന്റെ ബാറ്റിങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിശീലകൻ എന്ന രീതിയിൽ ഗ്രൗണ്ടിൽ ഇറങ്ങാൻ അനുമതിയില്ലാത്തതിനാൽ മുനാഫ് പട്ടേൽ റിസർവ് താരത്തോട് താരങ്ങളോട് ഏതാനും കാര്യങ്ങൾ കൂടി പറയാൻ പറഞ്ഞേൽപിച്ചിരുന്നു.
🚨Delhi Capitals bowling coach Munaf Patel has been fined 25% of his match fees and handed 1 demerit point for his heated exchange with the fourth umpire yesterday 🚨#IPL #IPL2025
— Cricketism (@MidnightMusinng) April 17, 2025
pic.twitter.com/X85YSYRzbV
ബോളർമാർക്കുള്ള സന്ദേശമായിരുന്നു ഇത്. എന്നാൽ ഗ്രൗണ്ടിലേക്കു കയറുന്നതിനു തൊട്ടുമുൻപ് റിസർവ് താരത്തെ അംപയർ തടഞ്ഞു. ഇത് ബൗണ്ടറി ലൈനിലുണ്ടായിരുന്ന മുനാഫ് പട്ടേൽ ചോദ്യം ചെയ്യുകയും തർക്കത്തിലേക്ക് വഴിവെക്കുകയും ചെയ്തു.
അതേ സമയം സൂപ്പർ ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് രാജസ്ഥാനെ കീഴടക്കി ഡൽഹി ക്യാപിറ്റൽസ് വിജയം സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തപ്പോൾ മറുപടിയിൽ രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ അതേ റൺസ് നേടി. ശേഷം സൂപ്പർ ഓവറിൽ രാജസ്ഥാൻ സൂപ്പർ ഓവറിൽ 12 റൺസ് നേടിയപ്പോൾ ഡൽഹി രണ്ട് പന്തുബാക്കിനിൽക്കേ മറികടന്നു. ഡൽഹിക്ക് വേണ്ടി ഇരുപതാം ഓവറും സൂപ്പർ ഓവറും മികച്ച രീതിയിൽ എറിഞ്ഞ മിച്ചൽ സ്റ്റാർക്കും സൂപ്പർ ഓവറിൽ ഡൽഹിക്കായി ഇറങ്ങിയ രാഹുലും സ്റ്റബ്സുമാണ് കളി പിടിച്ചെടുത്തത്.
Content Highlights: IPL 2025: BCCI penalises Delhi Capitals bowling coach Munaf Patel