

ബോർഡർ-ഗാവസ്‌കർ ട്രോഫി പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-2ന് പിന്നിലായപ്പോൾ, ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും 13 ൽ താഴെ ശരാശരിയിൽ 30 വിക്കറ്റുകൾ നേടിയ ബുംമ്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 'അദ്ദേഹം ഇന്ത്യൻ ടീമിൻ്റെ വലിയൊരു ഭാഗമാണ്, അദ്ദേഹമില്ലായിരുന്നെങ്കിൽ പരമ്പര കൂടുതൽ ഏകപക്ഷീയമാകുമായിരുന്നു,' മഗ്രാത്ത് കൂട്ടിച്ചേർത്തു.
തൻ്റെ കരിയറിൽ 563 ടെസ്റ്റ് വിക്കറ്റുകൾ നേടിയ 54 കാരനായ മുൻ ഓസീസ് പേസർ, ബുംമ്രയുടെ പന്തുകൾക്ക് മേലുള്ള അപാര നിയന്ത്രണത്തെയും പ്രശംസിച്ചു. എങ്ങനെയാണ് ഈ ചെറിയ റണ്ണിങ്ങിൽ ഇങ്ങനെ പന്തെറിയാൻ കഴിയുന്നുവെന്നും മഗ്രാത്ത് ആശ്ചര്യപ്പെട്ടു.
മെൽബണിലെ ക്രിക്കറ്റ് അതിശയകരമായിരുന്നു, അവസാന സെഷനിൽ ഓസ്‌ട്രേലിയ ഇന്ത്യയെ മറികടന്നു. ലക്ഷകണക്കിന് മുകളിലുള്ള കാണികൾ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് മുന്നോട്ട് വെക്കുന്നതെന്നും മഗ്രാത്ത് പറഞ്ഞു.
ജനുവരി മൂന്നിന് ആരംഭിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിൽ മിച്ചൽ സ്റ്റാർക്ക് കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും താരം കളിയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും എന്നാൽ അനാവശ്യ റിസ്‌ക്കെടുക്കില്ലെന്നും മഗ്രാത്ത് പറഞ്ഞു. മെൽബണിലെ കഴിഞ്ഞ ടെസ്റ്റിനിടയിൽ താരത്തിന് പരിക്കേറ്റിരുന്നു.
Content Highlinghts: with out bumra, india australia series will be more one sided