ഇനി അവരുടെ ആവശ്യമില്ല; ഗില്ലിനെയും ആവേശിനെയും തിരിച്ചയച്ചതില് ബിസിസിഐ

ഖലീൽ അഹമ്മദും റിങ്കു സിംഗും ടീമിനൊപ്പം തുടരും

ഇനി അവരുടെ ആവശ്യമില്ല; ഗില്ലിനെയും ആവേശിനെയും തിരിച്ചയച്ചതില് ബിസിസിഐ
dot image

ഫ്ളോറിഡ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന് ടീമില് നിന്ന് ശുഭ്മന് ഗില്ലിനെയും ആവേശ് ഖാനെയും ഒഴിവാക്കിയിരിക്കുകയാണ്. ഇരുവരെയും റിസര്വ് നിരയിലാണ് ഉള്പ്പെടുത്തിയിരുന്നത്. ഇന്ത്യന് സൂപ്പര് എട്ടിലേക്ക് കടക്കുമ്പോള് ഇരുവരെയും ഒഴിവാക്കിയതില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന് ക്രിക്കറ്റ് വൃത്തങ്ങള്.

ഇന്ത്യയുടെ സൂപ്പര് എട്ട് മത്സരങ്ങള് ജൂണ് 20, 22, 24 തീയതികളിലാണ്. വലിയൊരു പരിശീലനത്തിന് സമയമില്ല. അതിനാല് രണ്ട് താരങ്ങളെ തിരിച്ചയക്കാന് തീരുമാനിച്ചു. ഒരു ഇടം കയ്യന് ബൗളറായി ഖലീല് അഹമ്മദ് ടീമിനൊപ്പം ഉണ്ടെന്നും ബിസിസിഐ വൃത്തങ്ങള് വ്യക്തമാക്കി.

യൂറോ 2024; ഹംഗറിയെ വീഴ്ത്തി സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം

അതിനിടെ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരം വൈകുകയാണ്. നനഞ്ഞ ഔട്ട്ഫീല്ഡിനെ തുടര്ന്നാണ് മത്സരം വൈകുന്നത്. ഇന്ത്യ നേരത്തെ തന്നെ സൂപ്പര് എട്ട് ഉറപ്പിച്ചതിനാലും കാനഡ പുറത്തായതിനാലും മത്സരഫലം പ്രസക്തമല്ല. എങ്കിലും ബെഞ്ചിലിരിക്കുന്ന താരങ്ങൾക്ക് അവസരം നൽകുകയാണ് മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യം.

dot image
To advertise here,contact us
dot image