'അമ്മമാർ ഇതിഹാസങ്ങൾക്ക് ജന്മം നൽകുന്നത് അപൂർവ്വം'; ധോണിയെ പുകഴ്ത്തി സിദ്ദു

താന് ജനിച്ചു ജീവിക്കുന്നു മരിക്കുന്നു എന്ന് മാത്രമേയുള്ളുവെന്നും സിദ്ദു പറഞ്ഞു

dot image

ഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് മുന് താരം നവജ്യോത് സിംഗ് സിദ്ദു. ലോകം എപ്പോഴും കരുത്തരോടൊപ്പമാണ്. ഓരോരുത്തരുടെ ചിന്തകളാണ് അവരെ ദൈവവും പിശാചുമാക്കുന്നത്. ലോകത്ത് നടക്കുന്ന എല്ലാ അത്ഭുതങ്ങള്ക്കും കാരണം ഇത്തരം ചിന്തകളാണെന്ന് സിദ്ദു പറഞ്ഞു.

ധോണി ക്രിക്കറ്റില് നിന്ന് വിരമിക്കുമ്പോള് ഒരു യുഗത്തിന് അവസാനമാകും. അമ്മമാര് ഇതിഹാസത്തിന് ജന്മം നല്കുന്നത് അപൂര്വ്വമാണ്. ഇതിഹാസങ്ങള് ഓരോ നിമിഷവും വളരുന്നു. അവര് ഒരു സംസ്കാരമായി മാറുന്നു. താന് ജനിച്ചു, ജീവിക്കുന്നു, മരിക്കുന്നു. എന്നാല് എം എസ് ധോണിയെപ്പോലുള്ള ഇതിഹാസങ്ങള് തലമുറകള്ക്ക് പ്രോത്സാഹനമാണ്. ജനഹൃദയങ്ങളില് ധോണി എക്കാലവും ജീവിക്കുമെന്നും സിദ്ദു വ്യക്തമാക്കി.

ആർസിബിയുടെ കരുത്തറിയിച്ചത് രണ്ടാം പകുതിയിൽ; വിജയഫോർമുല വ്യക്തമാക്കി ഫാഫ് ഡു പ്ലെസിസ്

ഇന്ത്യന് പ്രീമിയര് ലീഗ് സീസണ് അവസാനിക്കുന്നതോടെ ധോണിയുടെ ക്രിക്കറ്റ് കരിയറിന് അവസാനമാകുമെന്നാണ് കരുതുന്നത്. സീസണില് 13 മത്സരങ്ങള് പിന്നിടുമ്പോള് ചെന്നൈയ്ക്ക് ഏഴ് ജയവും ആറ് തോല്വിയുമുണ്ട്. എം എസ് ധോണിയുടെ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാന് റോയല് ചലഞ്ചേഴ്സുമായി നടക്കുന്ന അവസാന മത്സരം നിര്ണായകമാകും.

dot image
To advertise here,contact us
dot image