റോയൽ ചലഞ്ചേഴ്സ് ക്യാമ്പിൽ കോഹ്ലിയെത്തി; ഇനി രാജാവ് കിരീടവും സിംഹാസനവും വീണ്ടെടുക്കും

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയാണ് ബെംഗളൂരുവിന്റെ എതിരാളികൾ

dot image

ബെംഗളൂരു: ക്രിക്കറ്റിലെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലി തിരികെയെത്തി. കോഹ്ലിക്കും അനുഷ്കയ്ക്കും രണ്ടാം കുഞ്ഞ് വരുന്നതിനാലാണ് ഇന്ത്യൻ സൂപ്പർ താരം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കോഹ്ലി കളിച്ചിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ താരം പരിശീലനവും ആരംഭിച്ചു.

വെള്ളിയാഴ്ച ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയാണ് ബെംഗളൂരുവിന്റെ എതിരാളികൾ. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ കോഹ്ലിക്ക് ഐപിഎല്ലിലെ പ്രകടനം നിർണായകമാണ്. ആക്രമണ ബാറ്റിംഗിലേക്ക് താരത്തിന് ശൈലിമാറ്റം നടത്തേണ്ടതുണ്ട്. ഇത് കോഹ്ലിയുടെ ബാറ്റിംഗിനെ എങ്ങനെ ബാധിക്കുമെന്ന കാര്യമാണ് അറിയേണ്ടത്.

രോഹിത് ശര്മ്മയുടെ പിന്തുണ എനിക്ക് ഉണ്ടാകും; മുംബൈ നായക മാറ്റത്തില് ഹാര്ദ്ദിക്ക് പാണ്ഡ്യ

വനിതാ പ്രീമിയർ ലീഗിന് പിന്നാലെ പുരുഷ ഐപിഎല്ലും സ്വന്തമാക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ലക്ഷ്യം. ഫാഫ് ഡു പ്ലെസി നയിക്കുന്ന ടീമിൽ ഗ്ലെൻ മാക്സ്വെല്, ദിനേശ് കാർത്തിക്ക്, രജത് പാട്ടിദാർ, മുഹമ്മദ് സിറാജ് തുടങ്ങിയ മികച്ച താരനിരയാണുള്ളത്.

dot image
To advertise here,contact us
dot image