ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്; അർബൻ റൈസേഴ്സ് ഹൈദരാബാദിന് ജയം

ഡ്വെയിൻ സ്മിത്തും മാർടിൻ ഗുപ്ടിലും ചേർന്ന ഒന്നാം വിക്കറ്റിൽ 50 റൺസ് പിറന്നു.

dot image

റാഞ്ചി: ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ അർബൻ റൈസേഴ്സ് ഹൈദരാബാദിന് 13 റൺസ് വിജയം. സതേൺ സൂപ്പർസ്റ്റാർസിനെ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഹൈദരാബാദ് തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടിയ സതേൺ സൂപ്പർസ്റ്റാർസ് ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഭേദപ്പെട്ട തുടക്കം ഹൈദരാബാദിന് ലഭിച്ചു. ഡ്വെയിൻ സ്മിത്തും മാർട്ടിൻ ഗുപ്ടിലും ചേർന്ന ഒന്നാം വിക്കറ്റിൽ 50 റൺസ് പിറന്നു. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി.

ഗുപ്ടിലിന്റെ 46 പുറമെഏഴാമനായി ഇറങ്ങിയ യോഗേഷ് നാഗറിന്റെ 40 റൺസാണ് ഹൈദരാബാദിന് എടുത്ത് പറയാനുള്ളത്. 19.2 ഓവറിൽ 156 റൺസിൽ എത്തുമ്പോഴേയ്ക്കും ഹൈദരാബാദിന്റെ പത്ത് വിക്കറ്റുകളും നഷ്ടമായിരുന്നു. നാല് വിക്കറ്റെടുത്ത ഹമീദ് ഹസ്സനാണ് ഹൈദരാബാദിനെ തകർത്തത്.

മറുപടി ബാറ്റിംഗിൽ വിജയത്തിനാവശ്യമായ പോരാട്ടം സതേൺ സൂപ്പർസ്റ്റാർസ് കാഴ്ചവച്ചില്ല. 34 റൺസെടുത്ത ദിൽഷൻ മുനവീരയാണ് ടോപ് സ്കോററായത്. പവൻ സൂയലിന്റെ മൂന്ന് വിക്കറ്റ് പ്രകടനം സൂപ്പർസ്റ്റാർസിനെ തകർത്തു. 19.2 ഓവറിൽ 143 റൺസിൽ സൂപ്പർസ്റ്റാറുകൾ എല്ലാവരും ഡഗ്ഔട്ടിൽ മടങ്ങിയെത്തി.

dot image
To advertise here,contact us
dot image