ഏകദിന കരിയറിലെ ഉയര്ന്ന റാങ്കില് ഗില്; കോഹ്ലിയും രോഹിത്തും ആദ്യ പത്തില്

2019 ജനുവരിക്ക് ശേഷം ആദ്യമായാണ് മൂന്ന് ഇന്ത്യന് താരങ്ങള് റാങ്കിങ്ങില് ആദ്യ പത്തില് ഉള്പ്പെടുന്നത്

dot image

മുംബൈ: ഐസിസി ഏകദിന ബാറ്റര്മാരുടെ റാങ്കിങ്ങില് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി ഇന്ത്യന് യുവതാരം ശുഭ്മന് ഗില്. ഏഷ്യ കപ്പിലെ തകര്പ്പന് പ്രകടനത്തെ തുടര്ന്നാണ് ഗില് തന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയര്ന്ന റാങ്കിലെത്തിയത്. പാക് നായകന് ബാബര് അസമാണ് റാങ്കിങ്ങില് ഒന്നാമതുള്ളത്.

റാങ്കിങ്ങിന്റെ ആദ്യ പത്തില് മൂന്ന് ഇന്ത്യന് താരങ്ങള് ഇടംപിടിച്ചിട്ടുണ്ട്. വിരാട് കോഹ്ലി എട്ടാം സ്ഥാനത്തും ക്യാപ്റ്റന് രോഹിത് ശര്മ്മ ഒമ്പതാം സ്ഥാനത്തുമാണുള്ളത്. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് മൂന്ന് ഇന്ത്യന് താരങ്ങള് റാങ്കിങ്ങില് ആദ്യ പത്തില് ഉള്പ്പെടുന്നത്. 759 റേറ്റിങ് പോയിന്റോടെയാണ് ഗില് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. എട്ടാമതുള്ള കോഹ്ലിക്ക് 715 റേറ്റിങ് പോയിന്റും ഒമ്പതാം സ്ഥാനത്തുള്ള രോഹിത്തിന് 707 റേറ്റിങ് പോയിന്റുമാണുള്ളത്.

ഏഷ്യാ കപ്പില് നേപ്പാളിനെതിരെ 67 റണ്സ് നേടിയ ഗില്, പാകിസ്താനെതിരെയുള്ള സൂപ്പര് ഫോര് മത്സരത്തിലും മികച്ച തുടക്കമാണ് നല്കിയത്. പാകിസ്താനെതിരെ ഇന്ത്യ നേടിയ കൂറ്റന് സ്കോറിന് അടിത്തറ പാകിയത് രോഹിത്-ഗില് ഓപ്പണിങ് സഖ്യമാണ്. മത്സരത്തില് അര്ധ സെഞ്ച്വറി നേടാനും ഇരുവര്ക്കും സാധിച്ചു. പാകിസ്താനെതിരെ 58 റണ്സാണ് ഗില് അടിച്ചുകൂട്ടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us