ഇന്ത്യൻ ടീമിനെ ഇനി 'ഡ്രീം ഇലവൻ' സ്പോൺസർ ചെയ്യും

മുമ്പ് 2020 ൽ ഡ്രീം ഇലവൻ ഐപിഎൽ സ്പോൺസർ ആയിട്ടുണ്ട്

dot image

മുംബൈ: ഇന്ത്യൻ ടീമിൻ്റെ ഔദ്യോഗിക സ്പോൺസറായി ഇനി ഡ്രീം ഇലവൻ. മൂന്ന് വർഷത്തേയ്ക്കാണ് കരാറെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു. എന്നാൽ കരാർ തുക എത്രയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 358 കോടി രൂപയ്ക്കാണ് കരാറെന്നാണ് സൂചന. വെസ്റ്റ് ഇൻഡീസ് പരമ്പര മുതൽ ഇന്ത്യൻ ടീമിനെ ഡ്രീം ഇലവനാവും സ്പോൺസർ ചെയ്യുക. ഡ്രീം ഇലവനുമായുള്ള കരാർ ഇന്ത്യൻ ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് ബിസിസിഐ പ്രതികരിച്ചു.

ഇന്ത്യൻ ടീമിൻ്റെ സ്പോൺസർമാരായി ഡ്രീം ഇലവൻ വരുമെന്ന് വർഷങ്ങളായി റിപ്പോർട്ടുകളുണ്ട്. ബൈജൂസുമായി കരാറിലെത്തിയതിനാലാണ് നേരത്തെ ഡ്രീം ഇലവൻ ഇന്ത്യൻ ടീമിൻ്റെ സ്പോൺസർ ആകാതിരുന്നതെന്നാണ് സൂചന. 2019 ലാണ് ഇന്ത്യൻ ടീമിന്റെ സ്പോൺസറായി ബൈജൂസ് എത്തിയത്. 2023 ജൂണിൽ കരാർ അവസാനിച്ചു. തുടർന്ന് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്പോൺസർമാർ ഇല്ലാതെയാണ് ഇന്ത്യൻ ടീം കളിച്ചത്.

നേരത്തെ ഡ്രീം ഇലവൻ ഐപിഎൽ സ്പോൺസർ ആയിട്ടുണ്ട്. 2020 ലാണ് ഡ്രീം ഇലവൻ ഐപിഎൽ സ്പോൺസർ ചെയ്തത്. ചൈനീസ് കമ്പനി വിവോയുമായുള്ള കരാർ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഡ്രീം ഇലവൻ ഐപിഎൽ സ്പോൺസറായത്. എന്നാൽ ഒരു വർഷത്തിന് ശേഷം വിവോ തന്നെ ഐപിഎൽ സ്പോൺസർ ആയി തിരികെയെത്തി.

dot image
To advertise here,contact us
dot image