
പാരിസ്: ഒളിംപിക്സില് ചരിത്രനേട്ടം കുറിച്ച് ഇന്ത്യന് താരം മണിക ബത്ര മടങ്ങി. പാരിസ് ഒളിംപിക്സിലെ വനിതാ ടേബിള് ടെന്നിസ് സിംഗിള്സില് ബത്ര ക്വാര്ട്ടര് കാണാതെ പുറത്തായി. ഒളിംപിക്സ് ടേബിള് ടെന്നിസ് പ്രീക്വാര്ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന് വനിതയെന്ന ചരിത്രനേട്ടം കുറിച്ചാണ് ബത്രയുടെ മടക്കം.
പ്രീക്വാര്ട്ടറില് ജപ്പാന്റെ മ്യൂ ഹിറാനോയോട് 1-4 എന്ന സ്കോറിനാണ് ബത്ര പരാജയം വഴങ്ങിയത്. 2020ലെ ടോക്കിയോ ഒളിംപിക്സില് വെള്ളി മെഡല് നേടിയ ഹിറാനോയോട് ആദ്യ ഗെയിമില് 6-6ന് ഒപ്പമെത്താന് ബത്രയ്ക്ക് കഴിഞ്ഞെങ്കിലും പിന്നീട് ഒരു പോയിന്റ് പോലും വിട്ടുനല്കാതെ ജപ്പാന് താരം മുന്നേറി. ആദ്യ ഗെയിം 6-11ന് കൈവിട്ട ബത്രയ്ക്ക് രണ്ടാം ഗെയിമും 9-11ന് നഷ്ടമായി.
ചരിത്രം കുറിച്ച് മണിക ബത്ര; ഒളിംപിക്സ് ടേബിൾ ടെന്നിസ് പ്രീക്വാർട്ടറിൽ എത്തിയ ആദ്യ വനിതമൂന്നാം ഗെയിം 14-12ന് സ്വന്തമാക്കി പ്രതീക്ഷ നിലനിര്ത്താന് ബത്രയ്ക്ക് സാധിച്ചു. ഇതോടെ ഗെയിം നില 1-2 ആയി. എന്നാല് നാലാം ഗെയിം 8-11ന് ബത്ര കൈവിട്ടതോടെ 1-3ന് ഹിറാനോ ലീഡെടുത്തു. നിര്ണായകമായ അഞ്ചാം ഗെയിമും 6-11ന് ഹിറാനോ സ്വന്തമാക്കിയതോടെ മണിക ക്വാര്ട്ടര് കാണാതെ പുറത്തായി.