പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിങ്ങില്‍ മനു ഭാകറിന് വെങ്കലം

ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനുവിനെ തേടിയെത്തി

dot image

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങില്‍ മനു ഭാകറാണ് വെങ്കലം നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ് മനു മൂന്നാമത് എത്തിയത്. സ്വര്‍ണവും വെള്ളിയും നേടിയത് കൊറിയന്‍ താരങ്ങളാണ്.

ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനുവിനെ തേടിയെത്തി.

യോഗ്യതാ റൗണ്ടില്‍ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാകര്‍ ഫൈനലിലെത്തിയത്. പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് ആദ്യം നിരാശയായിരുന്നു ഫലം. ആദ്യ ദിനത്തിലെ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്ങും അര്‍ജുന്‍ സിങ് ചീമയും ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. സരബ്ജോത് ഒന്‍പതാം സ്ഥാനത്തും അര്‍ജുന്‍ പതിനെട്ടാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.

dot image
To advertise here,contact us
dot image