വിംബ്ൾഡണിൽ അട്ടിമറി; നിലവിലെ വനിതാ ചാമ്പ്യൻ വോണ്ട്രൂസോവയ്ക്ക് ആദ്യ റൗണ്ടിൽ മടക്കം

സ്പെയിനിന്റെ ജെസിക്ക ബൂസാസ് മനീറോ ആണ് നേരിട്ടുള്ള സെറ്റുകളിൽ ചെക് താരത്തെ തകർത്തുവിട്ടത്
വിംബ്ൾഡണിൽ അട്ടിമറി; നിലവിലെ വനിതാ ചാമ്പ്യൻ വോണ്ട്രൂസോവയ്ക്ക്
ആദ്യ റൗണ്ടിൽ മടക്കം

​ലണ്ടൻ: വിംബ്ൾഡണിൽ നിലവിലെ വനിത ചാമ്പ്യൻ മാർക്കറ്റ വോണ്ട്രൂസോവക്ക് ആദ്യ റൗണ്ടിൽ അപ്രതീക്ഷിത തോൽവിയോടെ മടക്കം. സ്പെയിനിന്റെ ജെസിക്ക ബൂസാസ് മനീറോ ആണ് നേരിട്ടുള്ള സെറ്റുകളിൽ ചെക് താരത്തെ തകർത്തുവിട്ടത്. സ്കോർ 6-4, 6-2. സീഡില്ലാ താരമായെത്തി തുനീഷ്യയുടെ ഉൻസ് ജാബിറിനെ വീഴ്ത്തിയായിരുന്നു കഴിഞ്ഞ വർഷം വോണ്ട്രൂസോവ കിരീടമണിഞ്ഞത്.

വിംബ്ൾഡണിലെ മറ്റു മത്സരങ്ങളിൽ അലക്സാണ്ടർ സ്വരേവ്, നവോമി ഒസാക്ക, കൊക്കോ ഗോഫ് എന്നിവരും ജയിച്ചു. നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തിയായിരുന്നു ഒസാക്കയുടെ ജയം. ഡയാന പാരിയെ 6-1, 1-6, 6-4നാണ് ഒസാക്ക വീഴ്ത്തിയതെങ്കിൽ കൊക്കോ ഗോഫ് നേരിട്ടുള്ള സെറ്റുകളിൽ കരോലിൻ ഡോൾഹൈഡിനെ വീഴ്ത്തി. പരിക്കുമാറി തിരിച്ചെത്തിയ റഡുകാനുവും രണ്ടാം റൗണ്ടിലെത്തി. റെനറ്റ സരസുവയെ 7-6 (0), 6-3നാണ് അവർ മറികടന്നത്. പുരുഷന്മാരിൽ അലക്സാണ്ടർ സ്വരേവ് ഏകപക്ഷീയമായ കളിയിൽ റോബർട്ടോ ബയേനയെ മറികടന്നു. സ്കോർ 2-6 4-6 2-6.

വിംബ്ൾഡണിൽ അട്ടിമറി; നിലവിലെ വനിതാ ചാമ്പ്യൻ വോണ്ട്രൂസോവയ്ക്ക്
ആദ്യ റൗണ്ടിൽ മടക്കം
യൂറോ കപ്പ്; ക്വാര്‍ട്ടര്‍ ഫൈനൽ ലൈനപ്പായി, ഇനിയുള്ളത് വമ്പൻ പോരാട്ടങ്ങൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com