'ടി20 ക്രിക്കറ്റിൽ നിങ്ങളെ മിസ്സ് ചെയ്യും' വിരാട് കോഹ്‌ലിയുടെ വിരമിക്കലിൽ പ്രതികരിച്ച് മോദി

ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഹിറ്റ്മാനും സംഘവും കപ്പുയര്‍ത്തിയത്
'ടി20 ക്രിക്കറ്റിൽ നിങ്ങളെ മിസ്സ് ചെയ്യും' വിരാട് കോഹ്‌ലിയുടെ വിരമിക്കലിൽ പ്രതികരിച്ച് മോദി

ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി ആരാധകരാണ് ഖേദം പ്രകടിപ്പിച്ചത്. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി കോഹ്‌ലി നിര്‍ണായക പ്രകടനം കാഴ്ച വെച്ചിരുന്നു. വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

'നിങ്ങളോട് സംസാരിച്ചതിൽ സന്തോഷം. ഫൈനലിലെ ഇന്നിംഗ്‌സ് പോലെ, നിങ്ങൾ ഇന്ത്യൻ ബാറ്റിംഗിനെ മികച്ച രീതിയിൽ തന്നെ കൊണ്ടുപോയി. കളിയുടെ എല്ലാ രൂപത്തിലും നിങ്ങൾ തിളങ്ങി. ടി20 ക്രിക്കറ്റിൽ നിങ്ങളെ മിസ്സ് ചെയ്യും എന്നത് ഉറപ്പാണ്, പക്ഷേ പുതിയ തലമുറയിലെ കളിക്കാരെ നിങ്ങൾ തുടർന്നും പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നാണ് നരേന്ദ്ര മോദി എക്സിൽ കുറിച്ചത്.

'ടി20 ക്രിക്കറ്റിൽ നിങ്ങളെ മിസ്സ് ചെയ്യും' വിരാട് കോഹ്‌ലിയുടെ വിരമിക്കലിൽ പ്രതികരിച്ച് മോദി
ബാർബഡോസ് പിച്ചിലെ മണ്ണ് രുചിച്ച് ഹിറ്റ്മാൻ; ദൃശ്യങ്ങൾ വൈറൽ

ട്വന്റി 20 ലോകകപ്പില്‍ രണ്ടാം കിരീടം ഉയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഹിറ്റ്മാനും സംഘവും കപ്പുയര്‍ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കോഹ്‌ലി 59 പന്തില്‍ 76 റണ്‍സാണ് അടിച്ചുകൂട്ടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com