Top

മയക്കുമരുന്ന് ഉപയോഗം ചിത്രീകരിച്ച് പ്രദര്‍ശനം; സൗദി അറേബ്യയില്‍ നാലു പേര്‍ പിടിയില്‍

വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

5 Jan 2022 3:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മയക്കുമരുന്ന് ഉപയോഗം ചിത്രീകരിച്ച് പ്രദര്‍ശനം; സൗദി അറേബ്യയില്‍ നാലു പേര്‍ പിടിയില്‍
X

സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. സൗദിയിലെ റിയാദില്‍ നിന്നാണ് ഒരു ബംഗ്ലാദേശ് സ്വദേശിയേയും പാക്കിസ്ഥാന്‍ സ്വദേശിയേയും രണ്ടു സൗദി പൗരന്മാരേയും പിടികൂടിയത്. വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു സ്വദേശികളെ പിടികൂടാനായത്. പാക്കിസ്താന്‍ സ്വദേശിയേയും ബംഗ്ലാദേശ് സ്വദേശിയേയും റിയാദ് പൊലീസാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Next Story