Top

മലയാളി സഹോദരങ്ങള്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കാന്‍ പോകവേ ഇവര്‍ സഞ്ചരിച്ച വാഹനം മഴയില്‍ തെന്നി മുന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

21 Aug 2022 2:59 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മലയാളി സഹോദരങ്ങള്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
X

ജിദ്ദ: സൗദി അറേബ്യന്‍ പട്ടണമായ ജിസാനില്‍ മലയാള സഹോദരങ്ങള്‍ അപകടത്തില്‍ പെട്ട് മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടെ വാഹനം ബെയ്ഷ് മസ്ലയയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

പച്ചക്കറി മൊത്തമായി എടുത്ത് വില്‍പ്പന നടത്തുന്നവരാണ് ജബ്ബാറും റഫീഖും. ശനിയാഴ്ച രാത്രി സൗദി സമയം ഏഴോടെയാണ് സംഭവം. ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കാന്‍ പോകവേ ഇവര്‍ സഞ്ചരിച്ച വാഹനം മഴയില്‍ തെന്നി മുന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ എത്തിക്കും മുന്നേ മരിച്ചു. മൃതദേഹം ബെയ്ഷ് ജനാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഉമ്മ: ആയിഷ ഹജ്ജുമ്മ. മൈമൂനയാണ് അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ. മകന്‍: ഷാന്‍ മുഹമ്മദ്. മഹിറയാണ് റഫീഖിന്റെ ഭാര്യ. മക്കള്‍: ലിംഷ, ദില്‍ഷ, മുഹമ്മദ് റബീഹ്.

STORY HIGHLIGHTS: Malayali brothers died in car accident in Saudi

Next Story