Top

ആശങ്കയുയര്‍ത്തി സൗദിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

പുതുതായി 632 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

27 Feb 2022 2:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശങ്കയുയര്‍ത്തി സൗദിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു
X

സൗദിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്. പുതുതായി 632 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 7,44,374 ആയി. 995 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.

രണ്ട് മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണം 8,996 ആയി. നിലവില്‍ 12,910 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 609 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.21 ശതമാനമാണ് നിലവില്‍. ഇതുവരെ രാജ്യത്ത് 6,07,87,120 ഡോസ് കൊവിഡ് വാക്‌സീന്‍ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചത്.

രാജ്യത്ത് പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ്-183, ജിദ്ദ- 57, ദമ്മാം-49, മദീന-33,മക്ക-27, ഹുഫൂഫ്-25, അബഹ-23, ത്വാഇഫ്-20.

STORY HIGHLIGHTS: Covid cases are on the rise in Saudi Arabia again

Next Story