Top

സൗദിയിലെ വേനല്‍കാല ജോലി സമയ മാറ്റം ; ജൂണ്‍ 15 മുതല്‍

സെപ്റ്റംബര്‍ 15 വരെയാണ് ഈ നിയമം നിലനില്‍ക്കുക.

7 Jun 2022 8:16 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദിയിലെ വേനല്‍കാല ജോലി സമയ മാറ്റം ; ജൂണ്‍ 15 മുതല്‍
X

റിയാദ് : സൗദിയില്‍ വേനല്‍കാല ജോലി സമയത്തിലെ മാറ്റം (മധ്യാഹ്ന വിശ്രമ നിയമം) ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെയാണ് ഈ നിയമം നിലനില്‍ക്കുക.

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ നിയമ പ്രകാരം ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കാണ് നിയന്ത്രണം. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനും ഉറപ്പാക്കാനുമാണ് ഇതുവഴി മന്ത്രാലയത്തിൻ്റെ ലക്ഷ്യം.

നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സയമം സ്വകാര്യ സ്ഥാപനങ്ങളോട് ക്രമീകരിക്കാനാണ് സാമൂഹിക വികസന മന്ത്രാലത്തിൻ്റെ നിര്‍ദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് 3000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലത്തിൻ്റെ പ്രസ്താവനയില്‍ പറയുന്നു.

നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാവില്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ നിയന്ത്രണങ്ങളെ കുറിച്ച് മുന്‍പ് തന്നെ പ്രഖ്യാപനങ്ങള്‍ വന്നിട്ടുണ്ട്.

story highlights : Change of summer working hours in Saudi; From june 15

Next Story