Top

മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി ഒരു പെരുന്നാൾ; കിടപ്പുരോഗികൾക്കൊപ്പം ഈദ് ആഘോഷിച്ച് കൾച്ചറൽ ഫോറം

കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷമായി നിലച്ചുപോയ പെരുന്നാൾ ആഘോഷങ്ങൾക്കാണ് ഖത്തർ കൾച്ചറൽ ഫോറം തുടക്കമിട്ടത്

5 May 2022 6:04 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി ഒരു പെരുന്നാൾ; കിടപ്പുരോഗികൾക്കൊപ്പം ഈദ് ആഘോഷിച്ച് കൾച്ചറൽ ഫോറം
X

ദോഹ: കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷമായി നിലച്ചുപോയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഖത്തർ കൾച്ചറൽ ഫോറം. റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷനിലെ സ്ട്രോക്ക് വാർഡിലെ കിടപ്പു രോഗികൾക്കൊപ്പമാണ് കൾച്ചറൽ ഫോറം പെരുന്നാൾ ആഘോഷിച്ചത്. കൾച്ചറൽ ഫോറത്തിന്റെ സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന പെരുന്നാൾ ആഘോഷം റീഹാബിലിറ്റേഷൻ സെൻ്റർ ഡയറക്ടര്‍ ഡോ.ഹനാദി അൽ ഹമദിൻ്റെ പ്രത്യേക അനുമതിയോടുകൂടിയാണ് സംഘടിപ്പിച്ചത്.

ലുലു ഗ്രൂപ്പ് സ്പോൺസർ ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. സ്വന്തമായി പ്രാഥമിക കർമ്മങ്ങൾ പോലും നിർവഹിക്കാനാവാത്ത കിടപ്പു രോഗികളോടൊപ്പമുള്ള പെരുന്നാൾ ആഘോഷം രോഗികൾക്കും സംഘാടകർക്കും വേറിട്ട അനുഭവമായി. പെരുന്നാൾ ആഘോഷം രോഗികളോടൊപ്പം സംഘടിപ്പിച്ച കൾച്ചറൽ ഫോറത്തിന് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫീഷ്യൽസും ഡോക്ടർമാരും നന്ദിയും അറിയിച്ചു. കൂടാതെ രോഗികൾക്ക് മധുരപലഹാരങ്ങളും പെരുന്നാൾ സമ്മാനങ്ങളും കൈമാറി.

കൾച്ചറൽ ഫോറം ജനറല്‍ സെക്രട്ടറി താസീൻ അമീൻ, സെക്രട്ടറി സിദ്ദീഖ് വേങ്ങര, കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസ് ഹോസ്പിറ്റല്‍ വിസിറ്റിംഗ് കോഡിനേറ്റർ സുനീർ, നിസ്താർ എറണാകുളം, സൈനുദ്ദീന്‍ നാദാപുരം, ശിഹാബ് വലിയകത്ത്, ഷഫീഖ് ആലപ്പുഴ, റസാഖ് കാരാട്ട്, മൻസൂർ തൃശൂർ, സഫ്വാൻ കണ്ണൂർ നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.

Story Highlights: Qatar cultural forum with a best model; Eid celebration in rehabilitation institute

Next Story