Top

അബുദാബി ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും

ജൂണ്‍ 15 നാണ് ഉച്ചവിശ്രമ സമയക്രമം സംബന്ധിച്ച ഭേദഗതി നിലവില്‍ വന്നത്.

15 Sep 2021 3:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബി ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും
X

അബുദാബി പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും. ജൂണ്‍ 15 നാണ് ഉച്ചവിശ്രമ സമയക്രമം സംബന്ധിച്ച ഭേദഗതി നിലവില്‍ വന്നത്. ചൂട് കഠിനമായ സാഹചര്യത്തില്‍ വൈകീട്ട് 12. 30 മുതല്‍ വൈകീട്ട് 3 മണിവരെ തൊഴിലാളികള്‍ പുറം ജോലി ചെയ്യുന്നത് തടയുകയെന്നത് ലക്ഷ്യമിട്ടാണ് ഉച്ചവിശ്രമ നിയമം കൊണ്ടുവന്നത്.

കോവിഡ് സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുളള സൗകര്യങ്ങള്‍ വിശ്രമ സ്ഥലങ്ങളില്‍ ഒരുക്കിയിരുന്നു. ജോലിയുടെ സമയക്രമം വിവിധ ഭാഷകളില്‍ തൊഴിലിടങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ജോലിസമയത്തെ കുറിച്ച് എല്ലാവര്‍ക്കും മനസിലാക്കാനായിരുന്നു ഇത്.

ഉച്ചവിശ്രമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ പിഴ അടക്കമുളള നിയമ നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ മിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ഉറപ്പാക്കിയിരുന്നു. നിയമം പാലിക്കുന്നുണ്ടോയെന്നറിയാന്‍ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പരിശോധനകളും കര്‍ശനമായി നടപ്പിലാക്കിയിരുന്നു

Next Story