Top

ശഹീന്‍ ചുഴലിക്കാറ്റില്‍ കേടുവന്ന പാസ്‌പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കി നല്‍കും

രണ്ട് മാസത്തിനകം ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് എംബസി

13 Feb 2022 2:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശഹീന്‍ ചുഴലിക്കാറ്റില്‍ കേടുവന്ന പാസ്‌പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കി നല്‍കും
X

ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശം സംഭവിച്ച ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കിനല്‍കുമെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരങ്ങ്. മലയാളികളടക്കം ഒട്ടനവധി ഇന്ത്യകാര്‍ക്ക് ആശ്വാസം പകരുന്നതാണ് എംബസിയുടെ നടപടി.

രണ്ട് മാസത്തിനകം ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കണമെന്നും ശഹീന്‍ ചുഴലിക്കാറ്റില്‍ തന്നെയാണ് പാസ്‌പ്പോര്‍ട്ടുകള്‍ നശിച്ചതെന്ന് ബോധ്യപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ നാശനഷ്ടം ഏറെ സംഭവിച്ച ഖാബൂറയിലും സമീപ പ്രദേശങ്ങളിലുമുള്ള എഴുപതോളം പേരുടെ ലിസ്റ്റ് നേരത്തെ തന്നെ എംബസിക്ക് നല്‍കിയിരുന്നു.

മുമ്പ് അപേക്ഷിച്ചവര്‍ പാസ്‌പോര്‍ട്ടിന്റെ നിലവിലുള്ള സ്ഥിതി എംബസിയെ അറിയിക്കണമെന്നും അംബാസിഡര്‍ അറിയിച്ചു.

Next Story