Top

കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരത്ത് നിന്ന് നാ​ഗർകോവിലിലേക്ക് പോകുകയായിരുന്ന ​ബസാണ് അപകടത്തിൽ പെട്ടത്.

10 May 2022 10:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം
X

തിരുവനന്തപുരം: പള്ളിച്ചൽ പാരൂർക്കുഴിയിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ‍ നിരവധി പേർക്ക് പരിക്ക് പറ്റി. ആരുടേയും പരിക്ക് ​ഗുരുതരമല്ല.

തിരുവനന്തപുരത്ത് നിന്ന് നാ​ഗർകോവിലിലേക്ക് പോകുകയായിരുന്ന ​ബസാണ് അപകടത്തിൽ പെട്ടത്. പൊലീസും, പ്ര​ദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കനത്ത കാറ്റും, മഴയുമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കട അവധിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Story Highlights: KSRTC bus crashes into shop; Avoidance is a great tragedy

Next Story

Popular Stories