പള്ളി മിനാരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്സ്
സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് 3 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു
23 Sep 2021 12:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് തോപ്പയില്‍ പള്ളിയുടെ കെട്ടിടം പൊളിക്കുന്നതിനിടെ മിനാരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. തോപ്പയില്‍ സ്വദേശി സുലൈമാനെയാണ് മിനാരത്തില്‍ കുടുങ്ങിയത്. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് 3 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
മിനാരം പൊളിക്കുന്നതിനിടയില്‍ ഇടുങ്ങിയ ദ്വാരത്തിലേക്ക് വീണ സുലൈമാന്‍ കുടുങ്ങി കിടക്കുകയായിരുന്നു. മിനാരം പൊളിച്ചു നീക്കിയാണ് സുലൈമാനെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story