സ്റ്റേഡിയത്തിലെ 'നിറ'സാന്നിധ്യം; ധോണിയുടെ കട്ട ഫാൻ ശരവണൻ ഹരിയ്ക്കും ദളപതി പടത്തിൽ കാര്യമുണ്ട്!

ശരവണൻ ഹരി കാലങ്ങളായി എം എസ് ധോണിയുടെ കടുത്ത ആരാധകനാണ്.

dot image

ക്രിക്കറ്റ് ആരാധകർക്ക് ഏറെ സുപരിചിതമായ മുഖമാണ് ശരവണൻ ഹരിയുടേത്. ധോണിയുടെ കട്ട ഫാനായ ശരവണൻ ധോണിയുടെയും സിഎസ്കെയുടെയും ഒരു മാച്ചും മിസ്സ് ചെയ്യാറില്ല. സ്റ്റേഡിയത്തിൽ 'നിറ സാന്നിധ്യ'മായ അദ്ദേഹം ശരീരം മുഴുവൻ മഞ്ഞ നിറത്തിൽ ചായം പൂശി, നെഞ്ചത്ത് ധോണിയുടെ പേരെഴുതിയുമാണ് കാണികൾക്കിടയിൽ നിന്ന് ശ്രദ്ധ പിടിച്ചുപറ്റാറുള്ളത്. ഇപ്പോഴിതാ കഴിഞ്ഞ ദിനം റിലീസ് ചെയ്ത വിജയ് ചിത്രം ഗോട്ടിലും ശരണവൻ ഉണ്ട്. അതും നമ്മൾ കണ്ടു പരിചയിച്ച ശരവണനായി തന്നെ.

ചിത്രത്തിൽ സി എസ് കെയുടെ ക്രിക്കറ്റ് മാച്ചിന്റെ ചില ഭാഗങ്ങൾ കാണിക്കുന്ന രംഗത്തിൽ അദ്ദേഹത്തിന്റെ കട്ട ഫാനായ ശരണവൻ ഹരിയേയും കാണികൾക്കിടയിൽ കാണാം. ഇത് തിയേറ്ററുകളിൽ തലയുടെ ആരാധകരെയും ദളപതിയുടെ ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയ രംഗങ്ങൾ കൂടിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.

അന്ന് ഓടിയില്ല, ഇന്ന് ഓട്ടം നിർത്തുന്നില്ല!, തിയേറ്ററുകളിൽ 50 ദിവസം പൂർത്തിയാക്കി ദേവദൂതൻ

ശരവണൻ ഹരി കാലങ്ങളായി എം എസ് ധോണിയുടെ കടുത്ത ആരാധകനാണ്. വെറും ആരാധനയല്ല, ധോണിയോട് അദ്ദേഹത്തിനുള്ളത്. നാലു മണിക്കൂർ സമയമെടുത്ത് ജേഴ്സിയുടെ മഞ്ഞ നിറം ദേഹത്ത് പൂശിയാണ് ശരവണൻ ഹരി കളി കാണാനെത്താറുള്ളത്. മുമ്പ് ധോണിയെ നേരിട്ട് കാണാൻ സാധിച്ചതും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാൻ സാധിച്ചതുമാണ് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഗോട്ട് ആഗോളതലത്തിൽ തിയേറ്ററിൽ എത്തിയത്. നിരവധി താരങ്ങളുടെ കാമിയോ റോളുകൾ ചിത്രത്തിൽ മിന്നി മറയുന്നുണ്ട്. വലിയ ഹൈപ്പോടെ എത്തിയ ചിത്രമാണെങ്കിലും സമ്മിശ്ര പ്രതികരണങ്ങളോടെയാണ് ഗോട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ 44 കോടി രൂപയോളമാണ്. വാരാന്ത്യത്തിൽ കളക്ഷൻ 100 കോടി കടക്കുമെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

dot image
To advertise here,contact us
dot image