ആരും തിരിച്ചറിയാത്ത കാലത്തും എന്നോടൊപ്പം സെല്‍ഫി എടുത്തവന്‍: ARM സംവിധായകനെ കുറിച്ച് ടൊവിനോ

അജയന്റെ രണ്ടാം മോഷണം സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചാണ് സംവിധായകന്‍ ജിതിനോടൊപ്പമുള്ള ആദ്യകാല അനുഭവം ടൊവിനോ പങ്കുവെച്ചത്
ആരും തിരിച്ചറിയാത്ത കാലത്തും എന്നോടൊപ്പം സെല്‍ഫി എടുത്തവന്‍: ARM സംവിധായകനെ കുറിച്ച് ടൊവിനോ
Updated on

'അജയന്റെ രണ്ടാം മോഷണം' എന്ന കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ റിലീസിന് ഒരുങ്ങുകയാണ് ടൊവിനോ തോമസ്. മൂന്ന് കാലഘട്ടങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. ചടങ്ങില്‍ വെച്ച് ചിത്രീകരണ വിശേഷങ്ങളും പ്രതീക്ഷകളും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കുവെച്ചു. ഇക്കൂട്ടത്തില്‍ സംവിധായകന്‍ ജിതിന്‍ ലാലിനൊപ്പമുള്ള തന്റെ ആദ്യകാല അനുഭവം ടൊവിനോ തോമസും സദസിന് മുമ്പില്‍ പറഞ്ഞു.

ആരും തിരിച്ചറിയാത്ത കാലത്തും എന്നോടൊപ്പം സെല്‍ഫി എടുത്തവന്‍: ARM സംവിധായകനെ കുറിച്ച് ടൊവിനോ
ഓണം ടൊവിനോ തൂക്കുമെന്ന് ഉറപ്പ്... ട്രിപ്പിൾ സ്‌ട്രോങ്ങിൽ; എ ആർ എം ട്രെയിലർ പുറത്ത്

കൂതറ സിനിമയുടെ സെറ്റില്‍ വെച്ച് മറ്റ് അഭിനേതാക്കളോടൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകള്‍ വരികയും തന്നെ ആരും തിരിച്ചറിയാതെ നില്‍ക്കുകയും ചെയ്ത സമയത്ത്, ഒപ്പം സെല്‍ഫിയെടുക്കാന്‍ ജിതിന്‍ വന്നിരുന്നു എന്നാണ് ടൊവിനോ പറഞ്ഞത്. തന്നോട് സങ്കടം തോന്നിയാണ് ജിതിന്‍ അന്ന് അങ്ങനെ പ്രവര്‍ത്തിച്ചതെന്നും ടൊവിനോ പറഞ്ഞു.

'കൂതറ എന്ന സിനിമയുടെ സെറ്റില്‍ വെച്ച ആരാലും ശ്രദ്ധിക്കപ്പെടാതെ നില്‍ക്കുകയായിരുന്നു ഞാന്‍. ഭഗതിനും സണ്ണിക്കുമൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകള്‍ വരുന്നുണ്ടായിരുന്നു. ഞാന്‍ അപ്പുറത്ത് ഒറ്റയ്ക്ക് മാറിനിന്നു. പക്ഷെ അപ്പോള്‍ എന്റെ അടുത്തുവന്ന് സെല്‍ഫിയെടുത്ത ആളാണ് ജിതിന്‍. എ്‌ന്നോട് സങ്കടം തോന്നി സെല്‍ഫി എടുക്കാന്‍ മനസ് കാണിച്ചയാളാണ്. എന്റെ കൂടെ ഏറ്റവും ആദ്യം സെല്‍ഫി എടുത്തവരില്‍ ഇവനുണ്ട്.

പിന്നീട് എന്ന് നിന്റെ മൊയ്തീനിലും ഗോദയിലും കല്‍ക്കിയിലും ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തു. 2017ല്‍ ഗോദയുടെ റിലീസിന് മുമ്പേ അജയന്റെ രണ്ടാം മോഷണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് മുതല്‍ ഇന്ന് വരെ ജിതിന്‍ ഈ സിനിമയ്ക്കായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ ഞാന്‍ പല സിനിമകളുടെയും ഭാഗമായി, പക്ഷെ ജിതിന്‍ എട്ട് വര്‍ഷത്തോളം ഈ സിനിമയുടെ പിന്നാലെ നില്‍ക്കുകയായിരുന്നു. അത് തന്നെയാണ് ഈ സിനിമയെടുക്കാനുള്ള ജിതിന്റെ യോഗ്യതയും അനുഭവസമ്പത്തും,' ടൊവിനോ പറഞ്ഞു.

ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ARM ന്റെ ദൃശ്യവിസ്മയങ്ങളുടെ സൂചന നല്‍കിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓണം റിലീസായാണ് എത്തുക.

അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ഈ ആറ് ഭാഷകളിലും ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നു. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ട്രൈലര്‍ പുറത്തു വന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് ARM.

ആരും തിരിച്ചറിയാത്ത കാലത്തും എന്നോടൊപ്പം സെല്‍ഫി എടുത്തവന്‍: ARM സംവിധായകനെ കുറിച്ച് ടൊവിനോ
ബോളിവുഡിന് പുതുജീവൻ നൽകിയ സ്ത്രീ 2; അവിടെയുമുണ്ടൊരു മലയാളി സാന്നിധ്യം

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ് നിര്‍വഹിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com