'ചാണകം എന്ന വിളിയേക്കാൾ നല്ലതല്ലേ അന്തം കമ്മി, അഭിമാനിക്കെടോ'; പൊറാട്ട് നാടകം ടീസർ

സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ആക്ഷേപഹാസ്യ രൂപേണ ഒരുക്കിയിരിക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം

dot image

മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന സിനിമ 'പൊറാട്ട് നാടകത്തി'ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ആക്ഷേപഹാസ്യ രൂപേണ ഒരുക്കിയിരിക്കുന്ന ചിത്രമായിരിക്കും പൊറാട്ട് നാടകം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്. സിദ്ദിഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9-നാണ് ഈ ചിത്രം തിയേറ്ററുകളിലെത്തുക. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ', 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്.

രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മണിക്കുട്ടി എന്ന് പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ, ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌.

Also Read:

dot image
To advertise here,contact us
dot image