'ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം'; അച്ഛന്റെ അടുത്ത സിനിമയെക്കുറിച്ച് അഖിലും അനൂപും

'ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഓൺ ദി വേ'
'ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം'; അച്ഛന്റെ അടുത്ത സിനിമയെക്കുറിച്ച് അഖിലും അനൂപും

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതായി സത്യൻ അന്തിക്കാട് ഏതാനും മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ സിനിമയെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖിൽ സത്യനും അനൂപ് സത്യനും.

മോഹൻലാലും സത്യൻ അന്തിക്കാടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. 'ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഓൺ ദി വേ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ വിശേഷം അഖിൽ പങ്കുവെച്ചത്. 'അച്ഛന്റെ അടുത്തത്' എന്നാണ് അനൂപ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുക എന്നാണ് സത്യൻ അന്തിക്കാട് മുമ്പ് അറിയിച്ചത്.

'ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം'; അച്ഛന്റെ അടുത്ത സിനിമയെക്കുറിച്ച് അഖിലും അനൂപും
ജോമോള്‍ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ ഭാരവാഹി

എട്ട് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ മകൾ എന്ന ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിയ അവസാന ചിത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com