അൽത്താഫ് സലീമും അനാർക്കലി മരിക്കാറും പ്രധാന കഥാപാത്രങ്ങൾ; മന്ദാകിനി ഇനി ഒടിടിയിൽ ചിരി പടർത്തും

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിച്ചത്
അൽത്താഫ് സലീമും അനാർക്കലി മരിക്കാറും പ്രധാന കഥാപാത്രങ്ങൾ; മന്ദാകിനി ഇനി ഒടിടിയിൽ ചിരി പടർത്തും

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മന്ദാ​കിനി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഈ മാസം 12 മുതൽ മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിച്ചത്. ഷിജു എം ഭാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും ഷിജു എം ഭാസ്കർ തന്നെയാണ്.

ബിബിൻ അശോക് സംഗീതം ഒരുക്കിയ ഈ ചിത്രം കോമഡി എന്റർടെയ്നറാണ്. സംവിധായകൻ അൽത്താഫ് സലിംനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്.

അൽത്താഫ് സലീമും അനാർക്കലി മരിക്കാറും പ്രധാന കഥാപാത്രങ്ങൾ; മന്ദാകിനി ഇനി ഒടിടിയിൽ ചിരി പടർത്തും
മമ്മൂക്കയുടെ ക്വിന്റൽ ഇടിയും ജിസ് ജോയിയുടെ ത്രില്ലറും സോണി ലിവിലേക്ക്; ടർബോ, തലവൻ ഒടിടി റിലീസ് ഉടൻ

ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ​ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖിലനാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com