'ഇത് എന്റെ ഡയറക്ടറുടെ സിനിമയാണ്, എങ്ങനെ വരാതിരിക്കും'; നയൻതാര

നീല സാരിയിൽ ഗ്ലാമറസായി എത്തിയ നയൻതാരയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്
'ഇത് എന്റെ ഡയറക്ടറുടെ സിനിമയാണ്, എങ്ങനെ വരാതിരിക്കും'; നയൻതാര

സ്വന്തം സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് പോലും നയൻ‌താര എന്ന നടി അധികം പങ്കെടുക്കാറില്ല. എന്നാൽ ‘നേസിപ്പായ’ എന്ന തമിഴ് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിൽ തിളങ്ങിയത് നയൻതാരയാണ്. സംവിധായകൻ വിഷ്ണുവർധന്റെ സിനിമയുടെ ലോഞ്ചിനാണ് നയൻതാര അതി സുന്ദരിയായി പ്രത്യക്ഷപ്പെട്ടത്.

‘സാധാരണയായി, ഞാൻ സിനിമാ പരിപാടികളിൽ പങ്കെടുക്കാറില്ല, എന്നാൽ സംവിധായകൻ വിഷ്ണുവർധനെയും അനു വർധനെയും കഴിഞ്ഞ 10-15 വർഷമായി അറിയാം. ഇതൊരു കുടുംബം പോലെയാണ്. അതിനാല്‍ വരാതിരിക്കാനാകില്ല' എന്നാണ് നയൻതാര പറഞ്ഞത്. നീല സാരിയിൽ ഗ്ലാമറസായി ചടങ്ങിനെത്തിയ നയൻതാരയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'ഇത് എന്റെ ഡയറക്ടറുടെ സിനിമയാണ്, എങ്ങനെ വരാതിരിക്കും'; നയൻതാര
അധ്യക്ഷനായി മോഹൻലാലിന് മൂന്നാം ഊഴം, ജനറൽസെക്രട്ടറിയെ തിരഞ്ഞെടുക്കും; 'അമ്മ' വാർഷിക പൊതുയോഗം ഇന്ന്

വിഷ്ണുവർധൻ സംവിധാനം ചെയ്ത 'ബില്ല', 'ആരംഭം' തുടങ്ങിയ ചിത്രങ്ങളിൽ നായികയായി എത്തിയത് നയൻതാരയായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ. ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നടൻ അഥർവയുടെ സഹോദരനാണ് ആകാശ്. ചിത്രം ഒരു അഡ്വഞ്ചര്‍ ലൗസ്റ്റോറിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com