'ആ പ്രതീക്ഷ അവളില്‍ നിന്നും ആരംഭിക്കുന്നു'; 'കല്‍ക്കി'യിലെ സൂപ്പര്‍ വുമണ്‍

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയിരിക്കും 'കല്‍ക്കി 2898 എ ഡി' എന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്
'ആ പ്രതീക്ഷ അവളില്‍ നിന്നും ആരംഭിക്കുന്നു'; 'കല്‍ക്കി'യിലെ സൂപ്പര്‍ വുമണ്‍

'കല്‍ക്കി' ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ആ ബ്രഹ്മാണ്ഡ ട്രെയ്‍ലർ നാളെ വരാനിരിക്കെ പുതിയ പോസ്റ്റ‍ർ പങ്കുവെച്ച് നിര്‍മ്മാതാക്കള്‍. ദീപിക പദുക്കോണാണ് പോസ്റ്ററിലുള്ളത്. 'ആ പ്രതീക്ഷ അവളില്‍ നിന്നും ആരംഭിക്കുന്നു', എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ കുറിച്ചത്. പ്രഭാസ് നായകനാകുന്ന 'കല്‍ക്കി 2899 എ ഡി'യലെ അമിതാഭ് ബച്ചന്റെ പോസ്റ്ററും കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയിരുന്നു.

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയിരിക്കും 'കല്‍ക്കി 2898 എ ഡി' എന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയെ ഊട്ടിയുറപ്പിക്കുന്നതായിരിക്കും നാളെ റിലീസ് ചെയ്യാനിരിക്കുന്ന ട്രെയ്‍ലർ. വൈജയന്തി മൂവീസിന്റെ ബാനറില്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജൂണ്‍ 27നാണ് റിലീസ് ചെയ്യുന്നത്.

വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയിൽ കമൽഹാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി കമൽ ഡബ്ബ് ചെയ്യാനെത്തിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

'ആ പ്രതീക്ഷ അവളില്‍ നിന്നും ആരംഭിക്കുന്നു'; 'കല്‍ക്കി'യിലെ സൂപ്പര്‍ വുമണ്‍
ഇത് യഥാ‍ർഥത്തിൽ നടന്ന സംഭവം തന്നെയോ?; ബോക്സ് ഓഫീസിൽ കോടികളുടെ നേട്ടവുമായി ഈ പ്രേത പടം

Related Stories

No stories found.
logo
Reporter Live
www.reporterlive.com