ഒരേ സമയം രണ്ട് പടം,ജസ്റ്റ് ശങ്കർ തിങ്ങ്സ്; 'ഇന്ത്യൻ 2'റിലീസിന് പിന്നാലെ ഗെയിം ചേഞ്ചറും എത്തിയേക്കും

തെലുങ്ക് സിനിമ പ്രേമികൾ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് 'ഗെയിം ചേഞ്ചർ'
ഒരേ സമയം രണ്ട് പടം,ജസ്റ്റ് ശങ്കർ തിങ്ങ്സ്; 'ഇന്ത്യൻ 2'റിലീസിന് പിന്നാലെ ഗെയിം ചേഞ്ചറും എത്തിയേക്കും

ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ഇന്ത്യൻ 2' റിലീസിന് ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ തെലുങ്കിലും മറ്റൊരു ശങ്കർ ചിത്രം എത്തുകയാണ്. രാം ചരൺ നായകനാകുന്ന 'ഗെയിം ചേഞ്ചർ' എന്ന സിനിമയുടെ ഷൂട്ടിങ് 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പുതിയ വാർത്ത. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കിയാര അദ്വാനിയാണ് ലീഡ് റോളിലെത്തുന്നത്.

തെലുങ്ക് സിനിമ പ്രേമികൾ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് 'ഗെയിം ചേഞ്ചർ'. സിനിമയുടെ തിരക്കഥയൊരുക്കുന്നത് കർത്തിക് സുബ്ബരാജ് ആണ്. 2024 അവസാനത്തോടെ സിനിമ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരായാണ് രാം ചരണും കിയാരയും അഭിനയിക്കുന്നത്. എസ് ജെ സൂര്യയാണ് വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

മൂന്ന് വർഷം സമയമെടുത്ത് ഒരുക്കിയ ചിത്രം 'ആർ സി 15' എന്ന പേരിലായിരുന്നു തുടങ്ങിയത്. ചിത്രത്തിൻ്റെ പ്രൊമോഷനുകൾ അണിയറപ്രവർത്തകർ ആരംഭിച്ചുകഴിഞ്ഞു, കൂടാതെ ചിത്രത്തിലെ ആദ്യ ഗാനവും ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണെന്നാണ് റിപ്പോർട്ട്. 250 കോടിയ്ക്കാണ് സി 5 ഒടിടി അവകാശം നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com