'സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട്'; ‘ഗർർർ’ലെ വീഡിയോ പങ്കുവെച്ച് ചാക്കോച്ചൻ

സിംഹം ഒറിജിനലാണോ അതോ ഗ്രാഫിക്സ് ആണോ എന്നതായിരുന്നു സംശയം. പലരും ഗ്രാഫിക്സ് തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു.
'സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട്'; ‘ഗർർർ’ലെ വീഡിയോ പങ്കുവെച്ച് ചാക്കോച്ചൻ

'ഗർർർ' സിനിമയുടെ പാട്ടും ടീസറുമെല്ലാം റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചോദിച്ച സംശയമാണ് ചിത്രത്തിലെ പ്രധാന താരമായ സിംഹം ഒറിജിനലാണോ അതോ ഗ്രാഫിക്സ് ആണോ എന്നത്. പലരും ഗ്രാഫിക്സ് തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. എന്നാൽ ഈ സംശയങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് കുഞ്ചാക്കോ ബോബൻ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

സിംഹത്തിനോടൊപ്പമുള്ള ചാക്കോച്ചന്റെ കോംബിനേഷൻ സീനിന്റെ ചിത്രീകരണ വീഡിയോയാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒപ്പം കുറിപ്പും, 'സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്... അതും മാന്ത് കിട്ടിയ എന്നോട്.' ജൂൺ 18 നാണ് ഗ്ർർർ റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ മദ്യപാനിയായ യുവാവിൻ്റെ റോളിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത്.

'സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട്'; ‘ഗർർർ’ലെ വീഡിയോ പങ്കുവെച്ച് ചാക്കോച്ചൻ
ഇന്നും ആളുകൾ വന്ന് എന്റെ കാൽക്കൽ വീഴും, ഞാൻ ദൈവമല്ല കലാകാരനായി മാത്രം അംഗീകരിക്കണം: റിഷബ് ഷെട്ടി

Related Stories

No stories found.
logo
Reporter Live
www.reporterlive.com