മെഗാസ്റ്റാർ എന്ന് വെക്കാൻ മമ്മൂക്ക സമ്മതിക്കില്ല, ഫാൻസിന് ടൈറ്റിൽ വേണം; പരിഹാരം ഇതായിരുന്നു: വൈശാഖ്

'ഷോട്ട് എടുത്തുകഴിഞ്ഞാണ് മമ്മൂക്ക അത് കണ്ടത്. എന്നെ ഒന്ന് നോക്കി. ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു'
മെഗാസ്റ്റാർ എന്ന് വെക്കാൻ മമ്മൂക്ക സമ്മതിക്കില്ല, ഫാൻസിന് ടൈറ്റിൽ വേണം; പരിഹാരം ഇതായിരുന്നു: വൈശാഖ്

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ടർബോ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ടു വാരത്തിലേക്ക് കടക്കുമ്പോൾ സിനിമ ഇതിനകം 60 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. സിനിമയിൽ ഏറ്റവും അധികം ആരാധകർക്ക് ആവേശമുണ്ടാക്കിയ രംഗങ്ങളിൽ ഒന്നായിരുന്നു പള്ളിപെരുന്നാൽ ഫൈറ്റും അതിലെ 'മെഗാസ്റ്റാർ ഷോ' ടൈറ്റിലും. ഇപ്പോഴിതാ ആ ഷോട്ടിന് പിന്നിലെ കുസൃതി റിപ്പോർട്ടർ ടിവിയോട് പങ്കുവെക്കുകയാണ് വൈശാഖ്.

'മമ്മൂക്ക മെഗാസ്റ്റാർ ടൈറ്റിൽ വെക്കാൻ സമ്മതിക്കില്ല. മമ്മൂട്ടി കമ്പനി സിനിമകളിൽ മാത്രമല്ല, മുമ്പ് തന്നെ അങ്ങനെ തന്നെയാണ്. സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പേജിൽ ആ സിനിമകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുമല്ലോ. അതിൽ പോലും മെഗാസ്റ്റാർ എന്ന് ഉപയോഗിക്കില്ല. മെഗാസ്റ്റാർ മാറ്റി മമ്മൂട്ടി എന്ന് മാത്രമാക്കിയ ശേഷമാണ് അദ്ദേഹത്തിന് പോസ്റ്റർ കൊടുക്കാറുള്ളത്,'

'ഇത്തവണയും അദ്ദേഹം മെഗാസ്റ്റാർ ടൈറ്റിൽ വെക്കാൻ സമ്മതിച്ചില്ല. ഇപ്പുറത്ത് മമ്മൂട്ടി ഫാൻസ്‌ രാവിലെ മുതൽ വൈകുന്നേരം വരെ ഞങ്ങൾക്ക് മെഗാസ്റ്റാർ ടൈറ്റിൽ വേണമെന്ന് മെസ്സേജ് അയച്ചുകൊണ്ടിരിക്കും. ഞാൻ ആലോചിച്ചിട്ട് ഇത് രണ്ടും കൂടി പരിഹരിക്കാൻ പറ്റുന്ന ഏക മാർഗ്ഗം ആ മെഗാസ്റ്റാർ ഷോ ആണ്,'

മെഗാസ്റ്റാർ എന്ന് വെക്കാൻ മമ്മൂക്ക സമ്മതിക്കില്ല, ഫാൻസിന് ടൈറ്റിൽ വേണം; പരിഹാരം ഇതായിരുന്നു: വൈശാഖ്
'തമാശ കഥാപാത്രവുമായി ചെന്നിട്ട് ചീറ്റിപ്പോയാല്‍ മമ്മൂക്ക ഫാൻസ്‌ തല്ലിക്കൊല്ലും'; നാദിർഷ

'അത് മമ്മൂക്കയോട് പറഞ്ഞുമില്ല. അതുകൊണ്ടാണ് ആ ഷോട്ട് തിരിച്ചുവെച്ചത്. മമ്മൂക്ക കാണാത്ത വിധത്തിലാണ് അത് വെച്ചത്. ഷോട്ടിന്റെ സമയത്ത് മാത്രമാണ് അത് കത്തിച്ചത്, അതുവരെ അത് ഓഫ് ചെയ്‌തുവെച്ചു. ഷോട്ട് എടുത്തുകഴിഞ്ഞാണ് മമ്മൂക്ക അത് കണ്ടത്. എന്നെ ഒന്ന് നോക്കി. ഞാൻ അപ്പോൾ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു, വേറൊന്നും മമ്മൂക്ക പറഞ്ഞില്ല,' വൈശാഖ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com