'പ്രീതി സിന്റെയും ലാർസും ബ്രേക്ക് അപ് ആകാൻ കാരണം ഞാനല്ല'; വെളിപ്പെടുത്തി സുചിത്ര പിള്ളൈ

'ലാര്‍സ് പ്രീതിയുമായി പ്രണയത്തിലായിരുന്നു. പക്ഷേ എന്നെ കാണുന്നതിനും മുമ്പു തന്നെ അവര്‍ വേർപിരിഞ്ഞതാണ്'
'പ്രീതി സിന്റെയും ലാർസും ബ്രേക്ക് അപ് ആകാൻ കാരണം ഞാനല്ല'; വെളിപ്പെടുത്തി സുചിത്ര പിള്ളൈ

ബോളിവുഡ് താരം പ്രീതി സിന്റയും തന്റെ ഭർത്താവ് ലാര്‍സ് ജെല്‍സനും തമ്മിൽ വേർപിരിയാൻ കാരണം താനല്ലെന്ന് നടി സുചിത്ര പിള്ളൈ. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ മറ്റ് കാരണങ്ങൾകൊണ്ടാണ് അവർ വേർപിരിഞ്ഞതെന്നുമാണ് സുചിത്ര വെളിപ്പെടുത്തിയത്. ഇതോടെ ഏറെ നാളുകളായി പ്രചരിക്കപ്പെട്ടിരുന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.

'ദില്‍ ചാഹ്താ ഹെ' എന്ന സിനിമയിലൂടെ സെയ്ഫ് അലി ഖാന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട നടിയാണ് സുചിത്ര പിള്ളൈ. ഈ സിനിമയിലൂടെ സുചിത്രയും പ്രീതിയും അടുത്ത സുഹൃത്തുക്കളായി മാറിയെന്നും സുചിത്ര കാരണമാണ് ലാർസിനെ പ്രീതിക്ക് നഷ്ടെപ്പെട്ടതുമെന്നാമായിരുന്നു അഭ്യൂഹങ്ങൾ. കൂടാതെ 'കാമുകനെ തട്ടിയെടുത്തവൾ' എന്ന പേരും പ്രചരിക്കപ്പെട്ടിരുന്നു.

താനും പ്രീതിയും ഒരിക്കലും സുഹൃത്തുക്കളായിരുന്നില്ല എന്നും രണ്ട് പേരേയും തമ്മിൽ അറിയുന്ന കോമൺ ഫ്രണ്ട്സ് ഉള്ളത് കൊണ്ട് മാത്രമുള്ള പരിചയമേയുള്ളു എന്നും സുചിത്ര സിദ്ധാര്‍ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി. 'ലാര്‍സ് പ്രീതിയുമായി പ്രണയത്തിലായിരുന്നു. പക്ഷേ എന്നെ കാണുന്നതിനും മുമ്പു തന്നെ അവര്‍ വേർപിരിഞ്ഞതാണ്. അവര്‍ക്കിടയില്‍ ആ സമയത്ത് ഞാന്‍ വന്നിട്ടില്ല. അവര്‍ പിരിഞ്ഞത് അവരുടേതായ കാരണങ്ങള്‍ കൊണ്ടാണ്,' സുചിത്ര കൂട്ടിച്ചേർത്തു.

'പ്രീതി സിന്റെയും ലാർസും ബ്രേക്ക് അപ് ആകാൻ കാരണം ഞാനല്ല'; വെളിപ്പെടുത്തി സുചിത്ര പിള്ളൈ
'ഒന്നിന് പകരം പത്ത്പേരുടെ റിവ്യു കേട്ടശേഷം സിനിമ കാണൂ';അശ്വന്ത് കോക്ക് റിവ്യൂവില്‍ ഇന്ദ്രജിത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com