ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു
ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അമരാവതി: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതര പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രി മരിച്ചു.

നടിയുടെ വിയോ​ഗ കന്ന‍‍ഡ സിനിമ-ടെലിവിഷൻ മേഖലയ്ക്ക് വലിയ ഞട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അനുശോചനമറിയിച്ച് എത്തുകയാണ്. കന്നഡ കൂടാതെ പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. ‘ത്രിനയനി’ എന്ന തെലുങ്ക് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയാണ് താരം.

ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവിനോ

Related Stories

No stories found.
logo
Reporter Live
www.reporterlive.com