എന്നെ സംബന്ധിച്ച് ഇന്ത്യയിലെ മികച്ച നടൻ രൺബീർ കപൂറാണ്: ഫഹദ് ഫാസിൽ

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് കരുതുന്നില്ലെന്ന് ഫഹദ്
എന്നെ സംബന്ധിച്ച് ഇന്ത്യയിലെ മികച്ച നടൻ രൺബീർ കപൂറാണ്: ഫഹദ് ഫാസിൽ

അഭിനേതാവ് എന്ന നിലയിൽ രാജ്യമെമ്പാടും പ്രശംസ നേടുന്ന വ്യക്തിയാണ് ഫഹദ് ഫാസിൽ. എന്നാൽ തന്നെക്കാൾ മികച്ച നടന്മാർ ബോളിവുഡിൽ ഉണ്ടെന്നാണ് ഫഹദ് പറയുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് കരുതുന്നില്ലെന്ന് ഫഹദ് അഭിപ്രായപ്പെട്ടു.

ബോളിവുഡിൽ വിക്കി കൗശലിന്റെ പ്രകടനം മികച്ചതായി കാണുന്നു. അതുപോലെ ഇന്ത്യയിലെ എക്കാലെത്തയും മികച്ച നടന്മാരിൽ ഒരാളാണ് രാജ്‌കുമാർ റാവു. തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് രൺബീർ കപൂർ എന്നും ഫഹദ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'പുഷ്പ'യ്ക്ക് ശേഷം ആളുകൾ തന്നിൽ നിന്ന് മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ഇത് സുകുമാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവും മാത്രമാണെന്ന് ഉറപ്പുണ്ടെന്നും ഫഹദ് പറഞ്ഞു. തൻ്റെ ജീവിതം മലയാള സിനിമയിലാണ്. 'പുഷ്പ' തൻ്റെ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല. പാൻ-ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ഒരു നടനാണ് താൻ. മോളിവുഡിൽ താൻ ചെയ്യുന്ന സിനിമകൾ മറ്റെവിടെയും ചെയ്യാൻ കഴിയില്ല. ഇത് പുഷ്പയുടെ സംവിധായകനായ സുകുമാറിനോടും പറഞ്ഞിട്ടുണ്ട് എന്ന് ഫഹദ് പറഞ്ഞു.

എന്നെ സംബന്ധിച്ച് ഇന്ത്യയിലെ മികച്ച നടൻ രൺബീർ കപൂറാണ്: ഫഹദ് ഫാസിൽ
എൽ 360യ്ക്കായുളള കാത്തിരിപ്പിന് ഒരു കാരണം കൂടി; മോഹൻലാൽ-തരുൺ സിനിമയിൽ ജേക്ക്സ് ബിജോയ്‌യും

തൻ്റെ സിനിമകൾ കണ്ടതിന് ശേഷം കരൺ ജോഹർ വിളിച്ച് സീനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുമെന്നും ഫഹദ് പറഞ്ഞു. വിക്കി കൗശലും രാജ്കുമാർ റാവുവും സംസാരിച്ചിട്ടുണ്ട്. അതിനാൽ ഈ ബന്ധം പാൻ-ഇന്ത്യയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അത് താൻ ശരിക്കും ആസ്വദിക്കുന്നു എന്നാണ് ഫഹദ് പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com