'സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നൽകിയിട്ടുണ്ട്'; 'കങ്കുവ'യെ കുറിച്ച് ജ്യോതിക

താൻ സിനിമയുടെ ഒരു ചെറിയ ഭാഗം കണ്ടുവെന്നും സിനിമ വലിയ ഒന്നിന് സാക്ഷ്യം വഹിക്കാന്‍ പോകുന്ന പോലെയാണ് തനിക്ക് തോന്നുന്നതെന്നുമാണ് ജ്യോതിക ഒരു അഭിമുഖത്തിൽ പറയുന്നത്.
'സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നൽകിയിട്ടുണ്ട്'; 'കങ്കുവ'യെ കുറിച്ച് ജ്യോതിക

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ ഒരുങ്ങുകയാണ്. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ'യുടെ ടീസറിനും പോസ്റ്ററിനും നടന്റെ ഫുൾ മേക്കോവറിനുമെല്ലാം ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷ അറിയിക്കുകയാണ് നടിയും സൂര്യയുടെ ജീവിത പങ്കാളിയുമായ ജ്യോതിക.

താൻ സിനിമയുടെ ഒരു ചെറിയ ഭാഗം കണ്ടുവെന്നും സിനിമ വലിയ ഒന്നിന് സാക്ഷ്യം വഹിക്കാന്‍ പോകുന്ന പോലെയാണ് തനിക്ക് തോന്നുന്നതെന്നും സൂര്യ തന്റെ 200 ശതമാനം കങ്കുവ എന്ന സിനിമയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ജ്യോതിക ഒരു അഭിമുഖത്തിൽ പറയുന്നത്.

'കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. സിനിമ ഒരു വലിയ കാര്യത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന് എനിക്ക് തോന്നുന്നു, വളരെ മികച്ചതായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂര്യ ഒരു അസാമാന്യ മനുഷ്യനും ഹീറോയുമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ 200 ശതമാനം സിനിമയ്ക്ക് വേണ്ടി നൽകിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ ഈ ക്വാളിറ്റി കൊണ്ടാകാം. അദ്ദേഹം കുട്ടികൾക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും കരിയറിന് വേണ്ടിയാണെങ്കിലും 200 ശതമാനവും നൽകിയാണ് നിന്നിട്ടുള്ളത്', ജ്യോതിക പറഞ്ഞു.

അതേസമയം, അവസാനമായി ഇറങ്ങിയ പോസ്റ്ററിൽ സൂര്യയെ രണ്ട് കാലഘട്ടങ്ങളിലുള്ള കഥാപാത്രങ്ങളായാണ് കാണിക്കുന്നത്. വൻ സ്വീകാര്യതയാണ് സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾക്കെല്ലാം ലഭിക്കന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ഈ സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.

'സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നൽകിയിട്ടുണ്ട്'; 'കങ്കുവ'യെ കുറിച്ച് ജ്യോതിക
നിർമ്മാതാവിന്റെ കുപ്പായം തുന്നി നെൽസൺ, ആദ്യ പ്രൊഡക്ഷൻ പ്രഖ്യാപനം ഉടൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com