അന്ന് മമ്മൂട്ടി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു; സെറ്റിലുണ്ടായ പിണക്കത്തെ കുറിച്ച് ലിംഗുസ്വാമി

മമ്മൂട്ടിയുടെ പെട്ടെന്നുള്ള ദേഷ്യം തൽക്കാലത്തേക്ക് മാത്രമായിരുന്നു, സംവിധായകൻ പറഞ്ഞു.
അന്ന് മമ്മൂട്ടി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു; സെറ്റിലുണ്ടായ പിണക്കത്തെ കുറിച്ച് ലിംഗുസ്വാമി

2001-ൽ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെയാണ് സംവിധായകൻ ലിംഗുസ്വാമിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്. സംവിധായകനായുള്ള ലിംഗുസ്വാമിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ആനന്ദം. എന്നാൽ സിനിമ സെറ്റിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് പരസ്പരം മിണ്ടാതാവുകയും ചെയ്തിരുന്നു. ഇതേ കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ ലിംഗുസ്വാമി.

ആദ്യ സിനിമയായിരുന്നതിനാൽ തന്റെ പിഴവ് കൊണ്ടാണ് അന്ന് മമ്മൂട്ടിയുമായി പ്രശ്നം ഉണ്ടായത് എന്നാണ് സംവിധായകൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഒരു യുവ സംവിധായകൻ എന്ന നിലയിൽ, ചില കാര്യങ്ങൾ ചെയ്യുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു, എന്നാൽ മമ്മൂട്ടിയെപ്പോലൊരു മുതിർന്ന നടൻ നിരവധി സിനിമകളിൽ അഭിനയിച്ച് പരിചയമുള്ളതാണ്. അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കണമായിരുന്നു കാരണം അദ്ദേഹത്തിന്റെ ദേഷ്യം തൽക്കാലത്തേക്ക് മാത്രമായിരുന്നു, സംവിധായകൻ പറഞ്ഞു.

'മമ്മൂട്ടിയുടം ‘ഭ്രമയുഗ’ത്തിൻ്റെ ട്രെയിലർ കണ്ടതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചിരുന്നു. കാതൽ: ദി കോർ പോലുള്ള സിനിമ മറ്റാർക്കാണ് ചെയ്യാൻ കഴിയുക എന്ന് ഞാൻ ചോദിച്ചപ്പോൾ. ‘അവിടെ ആര് സിനിമ ചെയ്യും? അതിനു കഴിയുന്ന ആരെങ്കിലും ഉണ്ടോ?’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അവിടെ അത് ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് മമ്മൂട്ടി മാത്രമാണ്, ലിംഗുസ്വാമി കൂട്ടിച്ചേർത്തു.

അന്ന് മമ്മൂട്ടി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു; സെറ്റിലുണ്ടായ പിണക്കത്തെ കുറിച്ച് ലിംഗുസ്വാമി
ബാബർ അസം വീണ്ടും പാക് നായക സ്ഥാനത്തേക്ക് ; ലക്ഷ്യം 2024 ലെ ലോക ട്വന്റി 20 കിരീടം

Related Stories

No stories found.
logo
Reporter Live
www.reporterlive.com