കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ, ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണ്ടേ എന്ന് ആരാധകർ

കണ്ണീരണിഞ്ഞു വികാരഭരിതനായി നിൽക്കുന്ന ഷാരുഖാൻ പെട്ടന്നു തന്നെ സോഷ്യൽ മീഡിയയിൽ ഇടം നേടി

dot image

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ സ്വന്തം ടീം ആയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രകടനം കാണാൻ ഷാരൂഖ് ഖാൻ മൈതാനത്തെത്തിയിരുന്നു. കാണികൾക്കിടയിൽ നിന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ കാണികളിൽ പലരും ട്വീറ്റ് ചെയ്തിരുന്നു. രാജസ്ഥാൻ റോയൽസ് എതിരാളികളായെത്തിയ കളിയിൽ കൊൽക്കത്തയ്ക്ക് വിജയിക്കാനായില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരാജയപ്പെട്ടപ്പോൾ മൈതാനത്തെ മുഴുവൻ കണ്ണുകളും ഷാരുഖാന് നേരെയായിരുന്നു. കണ്ണീരണിഞ്ഞു വികാരഭരിതനായി നിൽക്കുന്ന ഷാരുഖാൻ പെട്ടന്നു തന്നെ സോഷ്യൽ മീഡിയയിൽ ഇടം നേടി. എന്നിരുന്നാലും, യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ് പ്രദർശിപ്പിച്ചുകൊണ്ട്, ഖാൻ പിന്നീട് വിജയികളെ അഭിനന്ദിക്കാൻ മൈതാനത്തേക്ക് പോകുകയും തൻ്റെ ടീം കളിക്കാരെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു.

പോക്കിരി ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ; 14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്നു?

സീസണിൽ ഉടനീളം ടീമിനൊപ്പം പ്രോത്സാഹനവുമായി താരം ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നത്. അടുത്ത ചിത്രം ഏതെന്ന് ഷാരൂഖ് ഖാൻ ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ പഠാൻ, ജവാൻ എന്നീ ചിത്രങ്ങളിൽ ബോക്സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്ററുകളായിരുന്നു.

dot image
To advertise here,contact us
dot image